ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ; കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവച്ചു

പമ്പ: ശബരിമല ദര്‍ശനത്തിന് എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ച് നടത്തുന്ന ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ശശികലയെ അറസ്റ്റ് ചെയ്തത്. പ്രശ്‌നസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സംഘപരിവാര്‍, ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബിജെപി നേതാവ് പി.സുധീര്‍ എന്നിവരെയാണു പുലര്‍ച്ചെ അറസ്റ്റു ചെയ്തതിരുന്നു. ശശികലയെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കമായി. വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു മണിക്കൂര്‍ തടഞ്ഞുനിര്‍ത്തിയതിനു ശേഷമാണ് ശശികലയെ അറസ്റ്റു ചെയ്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാര്‍ഗവറാമിനെയും ഇവിടെ തടഞ്ഞുവച്ചിരുന്നെങ്കിലും രാവിലെ വിട്ടയച്ചു.
അതേസമയം,സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. പൊലീസ് സംരക്ഷണം നല്‍കിയാല്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു
അതേസമയം, ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നുതന്നെ സാവകാശ ഹര്‍ജി നല്‍കും. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുണ്ടെന്നും കൂടുതല്‍ ആളുകളെത്തിയാല്‍ ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജിയെന്നു പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുണ്ടെന്നും കൂടുതല്‍ ആളുകളെത്തിയാല്‍ ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജിയെന്നു പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. ബോര്‍ഡ് യോഗത്തിനിടെ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ധരിപ്പിച്ച് അനുമതി വാങ്ങി. പിന്നീട് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും മുതിര്‍ന്ന അഭിഭാഷകരോടു ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനത്തിലെത്തിയത്. ബോര്‍ഡിനുവേണ്ടി ചന്ദ്ര ഉദയസിങ് ആകും ഹാജരാകുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7