മുടക്കു മുതലിന്റെ മുക്കാല്‍ ഭാഗവും റിലീസിന് മുമ്പേ നേടി മോഹന്‍ലാല്‍- രഞ്ജിത് ചിത്രം ഡ്രാമാ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റു പോയത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആറു കോടി 25 ലക്ഷം രൂപമുടക്കിയാണ് സൂര്യ ടിവി സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്. ഒന്‍പതു കോടി ബജറ്റില്‍ ചിത്രീകരിച്ച ചിത്രം റിലീസിനു മുമ്പേ മുടക്കു മുതലിന്റെ 70 ശതമാനവും തിരിച്ചു പിടിച്ചിരിക്കുകയാണ്.
ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. ചിത്രം കേരളപ്പിറവി ദിനമായ നാളെ തിയേറ്ററുകളിലെത്തും