സാനിയ മിര്‍സയ്ക്കും ശുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ദമ്പതികള്‍ക്ക് മകന് ജനിച്ച സന്തോഷം ശുഐബ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. മകനാണ് ജനിച്ചതെന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. എപ്പോഴുമുള്ളതുപോലെ തന്നെ ഇപ്പോഴും എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടി ശക്തയായി തന്നെയുണ്ട്- ശുഐബ് ട്വിറ്ററില്‍ കുറിച്ചു. മകനാണ് ജനിക്കുന്നതെങ്കില്‍ മിര്‍സ മാലിക്ക് എന്നായിരിക്കും പേരിടുകയെന്ന് നേരത്തെ തന്നെ സാനിയ ആരാധകരോട് പറഞ്ഞിട്ടുണ്ടായിരുന്നു.ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് ഈ വര്‍ഷമാദ്യം സാനിയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
ഇന്നു ഞാനൊരു രഹസ്യം പറയാം. ഞാനും ഭര്‍ത്താവും സംസാരിച്ച കാര്യമാണ്. ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടാകുമ്പോള്‍ അതിന്റെ പേരില്‍ മാലിക് എന്നു മാത്രം പോര, മിര്സമാലിക് എന്നു വേണമെന്നു ഞങ്ങള്‍ തീരുമാനമെടുത്തു. മാലിക്കിന് ഒരു പെണ്‍കുട്ടിയെയാണു താല്പര്യം.” എന്നായിരുന്നു സാനിയയുടെ ട്വീറ്റ്. ഗര്‍ഭിണിയായിരുന്ന സമയത്തെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കാന്‍ സാനിയ മടികാണിച്ചിരുന്നില്ല. ആഗസ്ത് പന്ത്രണ്ടാം തീയതി സാനിയയുടെ എട്ടാംവിവാഹവാര്ഷികമായിരുന്നു
Excited to announce: Its a boy, and my girl is doing great and keeping strong as usual #Alhumdulilah. Thank you for the wishes and Duas, we are humbled ?? #BabyMirzaMalik ??
— Shoaib Malik ?? (@realshoaibmalik) October 30, 2018