ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി; രവി പിള്ള രണ്ടാമത്; ഇന്ത്യന്‍ ധനികരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി

ഫോബ്‌സ് സമ്പന്ന പട്ടികയില്‍, ഇന്ത്യയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി; ആസ്തി 3,48,800 കോടി. ഇന്ത്യന്‍ ധനികരില്‍ രണ്ടാം സ്ഥാനം വിപ്രോ ഉടമ അസീം പ്രേംജിക്ക്(1,54,800 കോടി).
മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ഉടമ എം.എ.യൂസഫലിക്കാണ്. 35,036 കോടി രൂപ ആസ്തി. ആര്‍പി ഗ്രൂപ്പ് ഉടമ ബി.രവി പിള്ള (28,766 കോടി) രണ്ടാമതും ജെംസ് എജ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി (18,808 കോടി) മൂന്നാമതുമെത്തി. ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണനാണു നാലാം സ്ഥാനത്ത്(15,047കോടി). അഞ്ചാമത് മുത്തൂറ്റ് എം.ജി ജോര്‍ജ്(14,383 കോടി), ആറാം സ്ഥാനത്ത് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഉടമ ഷംഷീര്‍ വയലില്‍(11,359 കോടി).

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7