ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ നിര്‍ബന്ധമല്ലാത്തവയും അല്ലാത്തവയും ഇവയൊക്കെയാണ്

ന്യൂഡല്‍ഹി: ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീംകോടതി ഭരണഘടനാ സാധുത നല്‍കി. ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നതടക്കം നിയന്ത്രണങ്ങള്‍ വെച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ.കെ.സിക്രി, എ.എം.ഖന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജസ്റ്റിസ് സിക്രിയാണ് വിധി വായിച്ചത്.

മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ളവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ വാദത്തിനിടയില്‍ ശക്തമായി ന്യായീകരിച്ചിരുന്നു. മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതു ചെയ്തില്ലായിരുന്നെങ്കില്‍ കോടതിയലക്ഷ്യമാകുമായിരുന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.

ആധാര്‍ നിര്‍ബന്ധമല്ലാത്തവ:

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട

സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമല്ല

സിബിഎസ്ഇ, നീറ്റ്, യുജിസി നെറ്റ് പരീക്ഷകള്‍ക്ക് നിര്‍ബന്ധമല്ല

കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വേണം

ആധാര്‍ വിവരങ്ങള്‍ കോടതി അനുമതിയില്ലാതെ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുത്. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാനാകില്ല.

ആധാര്‍ നിര്‍ബന്ധമായത്:

ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം

പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാണ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7