കാല് കഴുകുന്നതിനിടെ പെുഴയില് വീണ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി രണ്ടുപേര്‍. പക്ഷേ അവര്‍ എവിടെനിന്നു വന്നെന്നോ, ആരാണെന്നോ, പേരുപോലും പറയാതെ എങ്ങോട്ടോ പോയി. ഇന്നലെയാണ് സംഭവം നടന്നത്. തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയതാണ് യുവതി. കാലുകഴുകാന്‍ ഇറങ്ങിയ അവര്‍ പെട്ടനാണ് ആറാട്ടുകടവിലെ നിലയില്ലാത്ത വെള്ളത്തിലേക്ക് വഴുതിവീണത്. യുവതി വീഴുന്നത് കണ്ട് മറുകരയില്‍ നിന്ന രണ്ടുപേര്‍ പുഴയിലേക്കു ചാടി നീന്തിയെത്തി. വളരെ ശ്രമപ്പെട്ട് അവരെ രക്ഷപ്പെടുത്തി, കരയ്ക്കെത്തിച്ചു. എന്നാല്‍ പലരും ചോദിച്ചങ്കിലും ആരോടും പേരുപോലും വെളിപ്പെടുത്താന്‍ അവര്‍ തയറായില്ല. ഭഗവതിക്കണ്ടത്തിലെത്തി നടീല്‍ യജ്ഞത്തിലും പങ്കെടുത്താണ് ഇവര്‍ മടങ്ങിയത്.
ക്ഷേത്രത്തിന്റെ വടക്കെനടയിലുള്ള തോട്ടിലെ കല്ലുപാലത്തിനടിയിലുള്ള ആഴമേറിയ ഭാഗത്തേക്കാണ് യുവതി വീണത്. നല്ല ആഴമുള്ള ഭാഗമാണിത്. ഇവിടെ വീണാല്‍ മരണം വരെ സംഭവിക്കാറുണ്ട്.