കഴിഞ്ഞ മൂന്നുവര്‍ഷമായി ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്!!! പക്ഷെ അത് വിവാഹം കഴിക്കാന്‍ വേണ്ടിയല്ല!!! രഞ്ജിനി ഹരിദാസ്

മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് ഷോയില്‍ നിന്ന് പുറത്തായ ശേഷം രഞ്ജിനി ഹരിദാസ് തന്റെ പ്രണയത്തെ കുറിച്ചു ചില തുറന്നു പറച്ചിലുകള്‍ നടത്തിയിരിന്നു. ഇപ്പോള്‍ ഇതാ പ്രണയ നിലപാടുകള്‍ പരസ്യമായി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം.

കല്യാണം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് പറ്റില്ല എന്ന് ചുരുക്കം. അങ്ങനെ ചെയ്യുന്നവരെ കുറിച്ച് എതിരഭിപ്രായവുമില്ല. അവരുടെ ഇഷ്ടം. ഞാന്‍ ബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്ന വ്യക്തിയാണ്. എനിക്ക് ഇമോഷനുകളൊക്കെ എക്‌സ്ട്രീം ലെവലില്‍ ആണ്. ബന്ധങ്ങളില്‍ സത്യസന്ധയാവണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ട് ഉള്ള ബന്ധങ്ങളൊക്കെ നന്നായി സൂക്ഷിക്കും. എനിക്കൊരു പ്രണയമുണ്ട്. ഞങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രണയം പ്രണയം മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് കഴിയില്ല. അഥവാ വിവാഹം കഴിക്കാന്‍ തോന്നിയാല്‍ കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതുവരെ വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ലെന്നും രഞ്ജിനി വ്യക്തമാക്കി.

തന്നെ സംബന്ധിച്ചിടത്തോളം പ്രണയം വളരെ സ്വാഭാവികമാണെന്നും എന്നാല്‍ വിവാഹം അസ്വാഭാവികമായ ഒന്നാണെന്നും രഞ്ജിനി പറയുന്നു. നാം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവനവനെ ബോധ്യപ്പെടുത്താനുമൊക്കെ വേണ്ടിയാണ് വിവാഹം കഴിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. വിവാഹം ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യം ആണെന്ന് എനിക്കിതു വരെ തോന്നിയിട്ടില്ല. ചിലര്‍ക്ക് തോന്നുണ്ടാവാം. അവര്‍ വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കുന്നുണ്ടാവാം. വിവാഹം ഒരു ഉടമ്പടിയാണ്. അതിലൊക്കെ ഒപ്പുവെച്ച് കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ട് അത് വേണ്ടെന്ന് തോന്നിയാല്‍ എന്ത് ചെയ്യും. അത് ബ്രേക്ക് ചെയ്യേണ്ടേ എന്നും രഞ്ജിനി ചോദിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7