‘സഖാവ് പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ സമയമായിരുന്നു കടന്നുപോയത് ‘; അഭിനന്ദനവുമായി പ്രതിഭ എം.എല്‍.എ

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന പ്രളയ ചര്‍ച്ചയില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് എം.എല്‍.എ പ്രതിഭ ഹരി. കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ലോകമറിഞ്ഞ സമയമായിരുന്നു കടന്നുപോയതെന്നും കേരളം നേരിട്ട വലിയൊരു ദുരന്തത്തെ ധീരമായി നേരിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിഭ എം.എല്‍.എ സഭയില്‍ പറഞ്ഞു.

മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളേയും വിവിധ ഡിപാര്‍ട്മെന്റുകളെയും ഏകോപിപ്പിച്ച് കൃത്യമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണുകയും ജനങ്ങളുടെ ആശങ്ക കൃത്യമായി അകറ്റാനും അദ്ദേഹത്തിന് സാധിച്ചെന്നും എം.എല്‍.എ സഭയില്‍ പറഞ്ഞു.’മണിയെ വൈദ്യുതി മന്ത്രിയാക്കിയപ്പോള്‍ അന്ന് ഞാന്‍ നെറ്റിചുളിച്ചു; അത് ശരിയായിരുന്നുവെന്ന് തെളിഞ്ഞു’ പരിഹാസ ചേഷ്ടകാണിച്ച എം.എം മണിയോട് വി.ഡി സതീശന്‍

കേരളത്തിലെ മുഖ്യമന്ത്രി ആവശ്യപ്പെടുന്നതിന് അനുസരിച്ച് നാനാഭാഗത്ത് നിന്നും സഹായം എത്തുന്നു. മുന്‍പ് ഒന്നും ഇല്ലാത്ത വിധത്തില്‍ സന്നദ്ധ സംഘടനകളം കൂട്ടായ്മകളും ഉണ്ടാകുന്നു. ഇതെല്ലാം മുഖ്യമന്ത്രി ഒരാളുടെ ഇടപെടലുകള്‍ ഒന്ന്‌കൊണ്ടുമാത്രമാണ്.ഫണ്ട് വകമാറ്റുന്നതിനെ കുറിച്ച് പ്രതിപക്ഷത്തുനിന്നും ചിലര്‍ വിമര്‍ശനമുന്നയിച്ചത് കേട്ടു. എന്നാല്‍ സുനാമി ഫണ്ട് വകമാറ്റിയത് പോലെ ഈ ഫണ്ട് വകമാറില്ല. അതാണ് കേരളത്തിന്റെ നേതൃത്വമെന്നും പ്രതിഭ എം.എല്‍.എ പറഞ്ഞു.

പ്രതിപക്ഷത്തുനിന്നും ചിലര്‍ ഡാമുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയതായി വിമര്‍ശിച്ചു കണ്ടു. എത്രയധികം മഴയാണ് ഇത്തവണ കേരളത്തില്‍ ലഭിച്ചത്. മഴ മറ്റൊരു ദുരന്തമായി മാറിയപ്പോഴാണ് ഡാം നിറഞ്ഞത്.

പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെ മുഖ്യമന്ത്രിയ്ക്കൊപ്പം യാത്ര ചെയ്യുകയും സ്ഥിതി ഗതികള്‍ വിലയിരുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് ചില നേതാക്കന്‍മാര്‍ പ്രതിപക്ഷ നേതാവിനെ ഉള്‍പ്പെടെ മനപൂര്‍വം തെറ്റിദ്ധരിപ്പിച്ചു. എന്തെങ്കിലും പറയണമല്ലോ എന്നുകരുതിയുള്ള വിമര്‍ശനമാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്.
ി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7