നിലമ്പൂര്‍: റബ്ബര്‍ തോട്ടത്തില്‍ കാവലിരുന്ന ആളെ കാട്ടാന ജീപ്പില്‍ നിന്നും പുറത്തിട്ട് ചവിട്ടിക്കൊന്നു. പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. ജീപ്പില്‍ കിടന്നുറങ്ങിയിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നിഗമനം.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമിപവാസികളാണ് മരണവിവരം ആദ്യം അറിഞ്ഞത്. പിന്നീട് ആനയെ വിരട്ടിഓടിച്ചു. പിന്നീട് പോലീസ് മൂന്നേകാലോട് എത്തി മൃതദേങം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.