കോതമംഗലം: കോടതി മുറ്റത്തുവച്ച് പ്രതി പൊലീസുകാരന്റെ മുക്കിടിച്ച് തകര്‍ത്തു. കുട്ടമ്പുഴ കളരിക്കല്‍ വീട്ടില്‍ കൈലാസ് (38) ആണ് കുട്ടമ്പുഴ സ്റ്റേഷനിലെ സി.പി.ഒ ആയ ഷിഹാബിനെ അസഭ്യം പറയുകയും തലകൊണ്ട് മൂക്കിനിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഇതോടെ പ്രതിയുടെ പേരില്‍ വീണ്ടും കേസെടുത്തു. മൂക്കിന് പരിക്കേറ്റ പൊലീസുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് കോതമംഗലം കോടതി വളപ്പിലാണ് സംഭവം. ലോണ്‍ പെന്റിംഗ് കേസിലെ പ്രതിയാണ് കൈലാസ്.
പൊലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു പ്രതി. പ്രതിക്കൊപ്പം കോടതിയിലേക്ക് എസ്കോര്‍ട്ട് വന്ന പൊലീസുകാരന് നേരെയാണ് അക്രമം ഉണ്ടായത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തതിലുള്ള ദേഷ്യമാണ് പ്രതി പൊലീസുകാരനു നേരെ കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. കോടതി ഹാളില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ ‘നീയെന്നെ റിമാന്‍ഡ് ചെയ്യിച്ചല്ലേ’ എന്ന് പറഞ്ഞ് അസഭ്യ വാക്കോടെ കൈലാസ് തലകൊണ്ട് ഷിഹാബിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് പ്രതിയെ വീണ്ടും കോതമംഗലം സ്റ്റേഷനില്‍ എത്തിച്ചു. പൊലീസുകാരന് നേരെയുള്ള കൈയ്യേറ്റത്തിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും കേസെടുത്തു. പ്രതിയെ വെള്ളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.