കൊച്ചി: ഒടുവില്‍ രാജിവെച്ച നടിമാര്‍ അമ്മയുടെ കണ്ണ് തുറപ്പിപ്പിച്ചു. രാജിവെച്ച നടിമാര്‍ സംഘടനയുടെ ശത്രുക്കളല്ലെന്ന് ഇടവേള ബാബു പറഞ്ഞു. അവര്‍ മുന്നോട്ട് വെച്ച പ്രശ്നങ്ങള്‍ സംഘട ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു. അതേസമയം കേസില്‍ തന്റെ നിരപരാധിത്വം തെളിയുംവരെ സംഘടനയുടെ ഭാഗമാകാനില്ലെന്ന് ദിലീപ് രേഖാ മൂലം സംഘടനയെ അറിയിച്ചിരുന്നു. ദീലീപിന്റെ കത്തും സംഘടന ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു.
രാജിവച്ചവരാരോടും സംഘടനയക്ക് ശത്രുതാ മനോഭാവമില്ല. അവരെല്ലാം തങ്ങളുടെ സഹപ്രവര്‍ത്തകരാണ്. അവര്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ തീര്‍ച്ചയായും സംഘടന ചര്‍ച്ച ചെയ്യുമെന്നും ഇടവേള ബാബു പറഞ്ഞു. രാജിവെച്ച നടികളുമായി ചര്‍ച്ച നടത്തുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്താണ് ഉള്ളത്. ലാല്‍ എത്തിയ ശേഷം അമ്മയുടെ എക്സിക്യുട്ടീവ് യോഗം ചേരും. ്അതിന് ശേഷം അമ്മയുടെ ജനറല്‍ ബോഡി യോഗം ചേരുമെന്നും ഇടവേള ബാബു പറഞ്ഞു.
ദിലീപിനെ വീണ്ടും സംഘടനയില്‍ എടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സംഘടനയില്‍ നിന്ന് ആക്രമണത്തിനിരയായ നടിയും മറ്റ് മൂന്ന നടിമാരും രാജിവെച്ചിരുന്നു. ഇവരുടെ രാജിക്ക് പൊതുസമൂഹത്തില്‍ നിന്ന് വലിയ പിന്തുണയും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അമ്മയുടെ നിലപാട് മാറ്റമെന്നാണ് വിലയിരുത്തല്‍