ന്യൂഡല്‍ഹി: കാശ്മീര്‍ ഇന്ത്യയുടേത് മാത്രമാണെന്നും അതിന്മേലുള്ള പാകിസ്ഥാന്റെ പൊള്ളയായ അവകാശവാദം ഒരിക്കലും അംഗീകരിച്ചു തരാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.
കാശ്മീരിലെ ജനങ്ങള്‍ കൊലപാതകമടക്കമുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെന്നും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം കാരണം കൂട്ടത്തോടെ അന്ധരാവുകയാണെന്നുമുള്ള പാക് പ്രതിനിധി മലീഹ ലോധിയുടെ പ്രസ്ഥാവനയ്ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.
വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റങ്ങളുടെ ശുചീകരണം എന്നിവ സംബന്ധിച്ച് യു.എന്നില്‍ നടന്ന സംവാദത്തിനിടെയായിരുന്നു ലോധി കാശ്മീര്‍ വിഷയം പരാമര്‍ശിച്ചത്. എന്നാല്‍, ലോധിയുടെ അനവസരത്തിലുള്ള കാശ്മീര്‍ പരാമര്‍ശത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.