23 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി; കാരണം ഒന്നരമണിക്കൂര്‍ നെറ്റ്‌വര്‍ക്ക് തകരാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം 23 എയര്‍ഇന്ത്യാ വിമാനങ്ങള്‍ വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പല എയര്‍ഇന്ത്യാ വിമാനങ്ങളും അരമണിക്കൂര്‍ വരെ വൈകിയാണ് പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

സാങ്കേതിക പിഴവ് മൂലം നേരിട്ട നെറ്റ്‌വര്‍ക്ക് തകരാറാണ് വിമാനങ്ങള്‍ വൈകിപ്പുറപ്പെടാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ വക്താവ് പിന്നീട് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടര വരെയുള്ള സമയത്താണ് സാങ്കേതികതകരാര്‍ നേരിട്ടത്. ഈ സമയത്ത് ചെക് ഇന്‍ അടക്കമുള്ള നടപടികള്‍ക്ക് താമസം നേരിടുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര ഐടി സര്‍വ്വീസസ് കമ്പനിയായ എസ്‌ഐറ്റിഎക്ക് ആണ് എയര്‍ ഇന്ത്യയുടെ നെറ്റ്‌വര്‍ക്ക് കാര്യങ്ങളുടെ ചുമതല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7