‘എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ; വാപ്പച്ചിയ്ക്ക് ഹാപ്പി ഫാദര്‍സ് ഡേ’ ദുല്‍ഖറിന്റെ പോസ്റ്റ് വൈറലാകുന്നു…!

ഫാദേഴ്‌സ് ഡേയില്‍ അച്ഛനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിപ്പിട്ടവരില്‍ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ദുല്‍ഖറിന്റെ മകള്‍ മറിയത്തിനോടുള്ള വാത്സല്യവും അച്ഛന്‍ മമ്മൂട്ടിയോടുള്ള സ്‌നേഹവും പ്രതിഫലിക്കുന്നതായിരുന്നു ‘കുഞ്ഞിക്ക’യുടെ വാക്കുകള്‍…

‘എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ, ഒരിക്കലും എന്നോട് പറഞ്ഞില്ല, എന്ത് ചെയ്യണം എന്ന്. എന്നെക്കുറിച്ച് ‘പ്രൊട്ടക്റ്റീവ്’ ആണ് എന്നും, സ്‌നേഹവും കരുതലും കാണിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ എനിക്കത് മനസ്സിലായില്ല. ഇപ്പോള്‍ മറിയത്തിന്റെ ജനനത്തിന് ശേഷം എനിക്കറിയാം. നിങ്ങള്‍ കാണിച്ചു തന്ന അച്ഛന്‍ മാതൃകയുടെ പകുതിയോളമെങ്കിലും വരുന്ന ഒരച്ഛന്‍ ആകാന്‍ കഴിയണേ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. വാപ്പച്ചിയ്ക്ക് ഹാപ്പി ഫാദര്‍സ് ഡേ’ ദുല്‍ഖര്‍ കുറിച്ചു.

‘ഫാദേഴ്‌സ് ഡേയില്‍ ആശംസിക്കപ്പെടുക എന്നത് തന്നെ ഒരു വലിയ ഭാഗ്യമാണ്. വാക്കുകള്‍ കൊണ്ട് നിര്‍വ്വചിക്കാനാവില്ല അതിനെ. നീ ജനിച്ച ദിവസം ഞാന്‍ ഒന്ന് കൂടി ജനിച്ചു എന്ന് വേണമെങ്കില്‍ പറയാം. കാലാകാലങ്ങളിലേക്ക് നമ്മള്‍ സ്‌നേഹം കൊണ്ട് ബന്ധിതരായിരിക്കുന്നു. എത്ര വളര്‍ന്നാലും എവിടേയ്ക്ക് പോയാലും നീ എന്നും എന്റെ കൊച്ചു മകള്‍ തന്നെയായിരിക്കും. ആഗ്രഹിച്ചതിലും ആലോചിച്ചതിലും കൂടുതല്‍ സന്തോഷം നീ കൊണ്ട് വന്നു തരുന്നു. ഇത്ര മേല്‍ പരസ്പരം സ്‌നേഹിക്കാന്‍ ആവുമോ എന്ന് തോന്നിപ്പിക്കും വിധം… ദിവസം തോറും, നീ വളരുന്നതിനൊപ്പം ആ സ്‌നേഹവും വളരുകയാണ്.’– മറിയത്തിനെ സ്‌നേഹം കൊണ്ട് മൂടി ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51