കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മരണം 12 ആയി. റിംഷ ഷെറിന്‍, മാതാവ് നുസ്രത്ത്, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു ലഭിച്ചത്. ഉരുള്‍പൊട്ടലില്‍ കാണാതായ റിഫ ഫാത്തിമ മറിയം എന്ന ഒന്നരവയസുകാരിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. നേരത്തെ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിരുന്നു.
വീടുകള്‍ക്കു മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച് നീക്കുന്നത് ഇന്നും തുടര്‍ന്നു. ശേഷം ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും തുടരുന്നുണ്ട്. കാലാവസ്ഥ അനുകൂലമായത് തിരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. അതേ സമയം, മഴയ്ക്ക് ശമനമുണ്ടായതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ മലയോര മേഖലകളിലും മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ കട്ടിപ്പാറയിലെത്തി. ദുരന്തമുണ്ടായാല്‍ ഉടനടി നേരിടാന്‍ നിവാരണ സേനയുടെ ഒരു സംഘത്തെ മലബാറില്‍ സ്ഥിരമായി നിലയുറപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.