കോട്ടയം: കൈവിട്ടപോയ ജീവിതത്തെ തിരികെ പിടിക്കുക എന്ന ദൃഢനിശ്ചയവുമായി നീനു വീണ്ടും കോളേജിലേക്ക്. ദുരഭിമാന കൊലയ്ക്ക് ഇരയായ പ്രിയതമന്‍ കെവിന്റെ വേര്‍പാടിന്റെ വേദന മാറും മുമ്പാണ് നീനു ഇന്നലെ വീണ്ടും കോളജില്‍ എത്തിയത്. അമലഗിരി ബി.കെ. കോളജിലെ ബി.എസ്.സി. ജിയോളജി വിദ്യാര്‍ഥിനിയാണ് നീനു. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായാണ് ഇന്നലെ കോളജിലെത്തിയത്.
തുടര്‍പഠനത്തിന്റെ ചെവുകളെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനം അറിയാതെയാണ് നീനു ഇന്നലെ കെവിന്റെ പിതാവ് ജോസഫിനൊപ്പം കോളജിലെത്തിയത്. വൈകിട്ടു തിരികെക്കൊണ്ടുപോകാനും ജോസഫ് വന്നിരുന്നു. നീനു വീണ്ടും കോളജില്‍ എത്തിയപ്പോള്‍ കണ്ണീരിന്റെ നനവുള്ളതെങ്കിലും കൂട്ടുകാരില്‍ സന്തോഷം പകര്‍ന്നു. ജോസഫിനൊപ്പം പ്രിന്‍സിപ്പലിനെ കണ്ടശേഷം സുഹൃത്തുക്കളില്‍ നിന്നു നീനു നോട്ട് കുറിച്ചു വാങ്ങി.
വീടു നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമെന്നറിയിച്ചത് ആശ്വാസം നല്‍കുന്നുവെന്നു ജോസഫ് പറഞ്ഞു. വീടില്ലാതെ വര്‍ഷങ്ങളായി കഴിയുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാനാകില്ല. വാടകവീട് സംഘടിപ്പിക്കുക എളുപ്പമല്ല. പലപ്പോഴും മാസങ്ങള്‍ അന്വേഷിച്ചാലായിരുന്നു വീടു ലഭിച്ചിരുന്നത്. 16 വര്‍ഷമായി വാടകവീട്ടിലാണു ജോസഫും കുടുംബവും താമസിക്കുന്നത്. <യൃ />നട്ടാശേരിയിലെ ഇപ്പോഴത്തെ വീട്ടിലെത്തിയിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ