സാനു ചാക്കോയെ ദുബൈയിലെ ജോലിയില്‍ നിന്ന് പുറത്താക്കി; തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ല

ദുബൈ: കെവിന്‍ വധക്കേസിലെ മുഖ്യപ്രതി സാനു ചാക്കോയെ ദുബൈയിലെ ജോലിയില്‍ നിന്ന് പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴില്‍ ഉടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് സാനു നാട്ടിലേക്ക് പോയത്.

അടുത്ത വര്‍ഷം ജൂലൈ വരെ ഇയാള്‍ക്ക് വിസ കാലാവധിയുണ്ട്. അതേസമയം ജാമ്യം ലഭിച്ച് സാനു തിരിച്ചെത്തിയാല്‍ പോലും ഉടന്‍ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കാനാണ് കമ്പനിയുടെ തീരുമാനം. തൊഴിലുടമയെ ഉദ്ധരിച്ച് ദുബൈയിലെ ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടുവെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് നീനുവിന്റെ പിതാവ് ചാക്കോയാണ്. നീനുവിന്റെ സഹോദരന്‍ സാനുവാണ് അക്രമികളെ നയിച്ചത്. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7