സോഷ്യല്‍ മീഡിയയില്‍ നിറസാന്നിദ്ധ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശര്‍മ്മയും. കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡ് തുടക്കമിട്ട ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ട്രെയ്നിങ്ങ് വീഡിയോ വിരാട് കോഹ്ലി പോസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം തന്നെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്രമോദിയെയും ഭാര്യ അനുഷ്ക ശര്‍മയേയും എം എസ് ധോണിയേയും കോഹ്ലി വെല്ലുവിളിച്ചിരുന്നു.
I have accepted the #FitnessChallenge by @ra_THORe sir. Now I would like to challenge my wife @AnushkaSharma , our PM @narendramodi ji and @msdhoni Bhai for the same. ? #HumFitTohIndiaFit #ComeOutAndPlay pic.twitter.com/e9BAToE6bg
— Virat Kohli (@imVkohli) May 23, 2018
വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഫിറ്റ്നസ് വീഡിയോ ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. അതിനിടയിലാണ് ഭാര്യ അനുഷ്ക തന്റെ ഫിറ്റ്നസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജിമ്മില്‍ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ആണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ വെല്ലുവിളി ഏറ്റെടുക്കുന്നു. ഇതാ എന്റെ വീഡിയോ എന്നു പറഞ്ഞാണ് അനുഷ്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം സുഹൃത്തുക്കളായ ദീപിക പളളിക്കല്‍, വരുണ്‍ ധവാന് എന്നിവരെ അനുഷ്ക വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
I accept your challenge @imVKohli. Here’s my video for the #HumFitTohIndiaFit #FitnessChallenge. I’d like to nominate my friends, @DipikaPallikal and @Varun_dvn Great initiative @Ra_THORe sir! #ComeOutAndPlay pic.twitter.com/SmdmkArT6U
— Anushka Sharma (@AnushkaSharma) May 24, 2018