മഹാനടി കണ്ടതിന് ശേഷം താന്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനായി മാറിയെന്ന് ബാഹുബലി സംവിധായകന് എസ്.എസ്. രാജമൗലി. അതിമനോഹരമാണ് സിനിമയില്‍ ദുല്‍ഖര്‍ അഭിനയിച്ചതെന്നും എന്നും രാജമൗലി പറഞ്ഞു. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ അഭിനയം. ആ അതുല്യപ്രതിഭയെ ജീവിതത്തിലേക്ക് കീര്‍ത്തി മടക്കി കൊണ്ടുവന്നുവെന്നും രാജമൗലി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാജമൗലിയുടെ പ്രതികരണം.
സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന മഹാനടി ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് സിനിമാ പ്രവേശനത്തിന് തുടക്കം കുറിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, സാമന്ത, കാജള്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
. @KeerthyOfficial’s potrayal of Savitri garu is one of the finest performances I've ever seen. It is not just imitating. She brought the legendry actress back to life. @dulQuer is absolutely fantastic. I am his fan now.
— rajamouli ss (@ssrajamouli) May 9, 2018