അവാര്‍ഡ് നിരസിച്ച സിനിമാതാരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശന ശരങ്ങള്‍ ഉയരുന്നു…. സംസ്ഥാന അവര്‍ഡ് മുഖ്യമന്ത്രിയില്‍നിന്ന് വാങ്ങാമെങ്കില്‍ ദേശീയ അവാര്‍ഡ് സ്മൃതിയില്‍നിന്ന് വാങ്ങിയാലെന്താ…? എന്നുള്ള ചോദ്യങ്ങള്‍ ആണ് ഉയരുന്നത്. പ്രചരിക്കുന്ന വാദപ്രതിവാദങ്ങള്‍ ഇങ്ങനെ….
നേരത്തെ ജോയ് മാത്യുവും സിനിമാ താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്കാരങ്ങള്‍ വങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോയെന്ന ഭയമാണോയെന്നും ജോയ് മാത്യു ചോദിക്കുന്നു.
മറ്റൊരു വിശദീകരണം ഇങ്ങനെ…..
ആദരം രാജ്യം നൽകുന്നതാണ്. അത് ആര് നൽകുന്നു എന്നതല്ല. ലാളിത്യമാണ് ഒരു കലാകാരന് വേണ്ടത്. സിനിമയിൽ അഭിനയിച്ചു പണവും പ്രശസ്തിയും അവാർഡും കിട്ടിയെന്ന് കരുതി ആ ധാർഷ്ട്യം സർക്കാരിനോട് കാണിക്കേണ്ട. വേണമെങ്കിൽ വാങ്ങാം .ഇല്ലെങ്കിൽ വാങ്ങേണ്ട. രണ്ടായാലും ജനത്തിന് ഒന്നുമില്ല. ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത സർക്കാരിന് അഭിനന്ദനങ്ങൾ
1. രാജ് ഭവനിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയോ സാംസ്കാരിക വകുപ്പ് മന്ത്രിയോ അല്ല. അത് പോലെ തന്നെ രാഷ്ട്രപതി ഭവനിലെ കര്യങ്ങള്‍ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയും മന്ത്രിമാരുമല്ല.
2. രാഷ്ട്രപതിയായി സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം രാഷ്ട്രപതിഭവന് നല്കിയ പത്രക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു.
President attends all award functions and convocations for a maximum of one hour. (രാഷ്ട്രപതി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അദ്ദേഹം ഒരു മണിക്കൂര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ )
അന്ന് മുതല്‍ ഈ പ്രോട്ടോകോള്‍ നിലവിലുമുണ്ട്. ഈ കാരണം കൊണ്ടാണ് പത്മ അവാര്‍ഡ് പോലും രണ്ട് പ്രാവശ്യമായി നല്‍കിയത്. അതായത് കേരളത്തിലെ സില്മാക്കാര് വിലപിക്കുന്നത് പോലെ, ഇതില്‍ രാഷ്ട്രീയമൊന്നുമില്ല എന്നര്‍ത്ഥം.
2. 131 പേര്‍ക്ക് അവാര്‍ഡ് കൊടുക്കുമ്പോള്‍, ഒരാള്‍ക്ക് 1 മിനിറ്റ് വച്ച്ആയാല് പോലും ഏകദേശം 3 മണിക്കൂര്‍ എങ്കിലും രാഷ്ട്രപതി നില്‍ക്കേണ്ടി വരും. 90 പേര്‍ക്ക് കൊടുക്കുന്ന പത്മ അവാര്‍ഡ് പോലും പല ദിവസങ്ങളിലായിട്ടാണ് രാഷ്ട്രപതി നല്‍കുന്നത്.
തെറ്റായ പ്രചാരണത്തിൽ വീഴാതിരിക്കുക. കേന്ദ്രം ഒരു തീരുമാനവുമെടുത്തിട്ടില്ല. ഇംഗ്ലീഷ് മാധ്യമങ്ങൾ കൂടി വായിച്ചിട്ടുവേണം നിലപാടെടുക്കാൻ. രാഷ്ട്രപതി ഒരു മണിക്കൂർ മാത്രമേ ഒരു ചടങ്ങിൽ പങ്കെടുക്കൂ എന്ന പുതിയ പ്രോട്ടോകോൾ പ്രകാരമാണു നടപടിക്രമങ്ങളിൽ മാറ്റംവന്നത്. 150 പേർക്കും അവാർഡ് വിതരണം ചെയ്തുകൊണ്ട് മൂന്നുമണിക്കൂറിലേറെ നിൽക്കാൻ രാഷ്ട്രപതിക്കു സാധ്യമല്ല എന്ന് മനസിലാക്കേണ്ടത് ആരാണ്?
കേന്ദ്രമോ സ്മൃതിയോ അല്ല രാഷ്ട്രപതിഭവനിലെ പരിപാടികളും അവയുടെ സ്വഭാവവും നിശ്ചയിക്കുന്നത്. രാജ്യം സമ്മാനിക്കുന്ന പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തത് രണ്ടുദിവസങ്ങളിലായാണ്. 90 പേർക്ക് ഒന്നിച്ചായിരുന്നില്ല.
പിന്നെ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത് ഗവർണറല്ലല്ലോ, മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിയല്ലേ.
ചിലരൊക്കെ പറയുന്നതു കേട്ടു, കേന്ദ്രമന്ത്രിയുടെ കൈയിൽ നിന്ന് അവാർഡ് വാങ്ങുന്നത് രാഷ്ട്രീയമായിപ്പോകുമെന്ന്..! രാഷ്ട്രപതിക്കു പറ്റില്ലെങ്കിൽ ഉപരാഷ്ട്രപതി വന്ന് തരട്ടെ എന്ന്..! പിണറായിയുടെയും ഉമ്മൻ ചാണ്ടിയുടെയും എ.കെ. ബാലന്റെയും കൈയിൽ നിന്നു വാങ്ങിയാൽ രാഷ്ട്രീയമാകില്ല എന്നാണോ.
ഇത്രയ്ക്കൊക്കെ വിവേകമേ ഈ സിനിമാ പ്രതിഭകൾക്കുള്ളോ? അതോ കിട്ടുന്നതെന്തും എടുത്ത് കേന്ദ്രത്തെയും സ്മൃതിയെയുമൊക്കെ അടിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഇവരും തരംതാഴ്ന്നുവോ..??