തിരുവനന്തപുരം: കേരളത്തില്‍ കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിയായ യുവതിയുടെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു. സഹോദരിയുടെയും കൂട്ടുകാരന്റെയും സാന്നിദ്ധ്യത്തിലായിരുന്ന സംസ്കാരം. ചിതാഭസ്മവുമായി സഹോദരി അടുത്ത ആഴ്ച തിരികെ പോകുമെന്ന് അറിയിച്ചു.എന്നാല്‍ കൊല്ലപ്പെട്ട വിദേശയുവതിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രംഗത്തുവന്നു.. ക്രിസ്ത്യന്‍ മതവിശ്വാസ പ്രകാരം ദഹിപ്പിക്കുകയില്ലെന്നും അതിനാല്‍ അടക്കം ചെയ്യണമെന്നും കമ്മീഷന് ആക്ടിങ് ചെയര്മാന് പി. മോഹനദാസ് നിര്‍ദേശിച്ചു.
വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനമാകുമെന്നാണ് മനുഷ്യാവകാശ കമ്മീഷന് അഭിപ്രായപ്പെട്ടു. ക്രൈസ്തവ മതവിശ്വാസികള്‍ മൃതദേഹം ദഹിപ്പിക്കാറില്ലെന്നും ഉത്തരവില്‍ പറയുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് നല്കിയ പരാതിയിലാണ് കമ്മീഷന് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം അന്വേഷണം വേഗത്തില്‍ തന്നെയാണ് പുരോഗമിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇനിയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്താന്‍ പ്രതികള്‍ ശ്രമിച്ചു. മയക്കുമരുന്ന് നല്കിയ ശേഷമായിരുന്നു കൊലപാതകം. ആവശ്യമെങ്കില്‍ ആന്തരികാവയങ്ങള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നും ഡിജിപി പറഞ്ഞു.
അന്വേഷണ സംഘത്തെ ഡിജിപി പ്രശംസിച്ചു. സംഘത്തിലുളളവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തിയത്.