കൊല്ലം: ചരിത്രത്തെ വളച്ചൊടിച്ച ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നു ഫോര്‍വേര്‍ഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നതു ശരിയായ സര്‍ഗാത്മക പ്രവൃത്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചരിത്രത്തില്‍ അങ്ങനൊന്നില്ല. കമ്മാരന്റെ പാര്‍ട്ടിയുടെ പ്രതീകമായി കാണിക്കുന്നതു ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കൊടിയാണ്. ഇന്നത്തെ കാലത്തു ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യവുമുണ്ടെന്നും ദേവരാജന്‍ പറഞ്ഞു.