സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ. ഈസ്റ്റര്‍ ആശംസകള്‍ നേരാനായി ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്കിലും സംഘി എന്ന വിളി വന്നതോടെ എന്താണ് തനിക്ക് സംഘവുമായുള്ള ബന്ധം എന്ന അവര്‍ വ്യക്തമാക്കുകയായരുന്നു.താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല. ബാലഗോകുലത്തില്‍ കുഞ്ഞുന്നാള് മുതലേ പോകുന്നതാണ്. തന്റെ വീടിനടുത്ത് പളളിയുണ്ടായിരുന്നെങ്കില് അവിടെ പരിപാടികള്‍ക്ക് പോയേനെ. അല്ലാതെ ബാലഗോകുലത്തിന്റെ പ്രവര്‍ത്തകയല്ല. തന്റെ വീട് അമ്പലത്തിനടുത്താണ്. അവിടെ പോയിരുന്നു, അത്രേയുള്ളൂ. അനുശ്രീ വ്യക്തമാക്കി.
https://www.facebook.com/actressanusree/videos/1851685921796927/
അടുത്ത ശ്രീകൃഷ്ണ ജയന്തിക്കും താന്‍ ഫ്രീയാണെങ്കില്‍ അവിടുത്തെ പരിപാടികളില്‍ പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ നാട്ടിലെ കുട്ടികള്‍ നടത്തുന്ന പരിപാടിയാണത്. താനൊക്കെകൂടിയാണ് നടത്തുന്നത്. വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികളില്ലാത്തതിനാല്‍ അത്തരം പരിപാടികളില്‍ അധികം പങ്കെടുക്കാന്‍ പറ്റിയിട്ടില്ല. എങ്കിലും ക്രിസ്തുമസ്സിന് കൂട്ടുകാര്‍ വരുമ്പോള്‍ സര്‍പ്രൈസ് നല്കാന് രാത്രിയില്‍ പള്ളിയില്‍ പോകാറുണ്ട്. മുസ്ലിം കൂട്ടുകാരുടെ വീട്ടില്‍ പോകുമ്പോള്‍ അവിടെനിന്ന് നോമ്പ് കഞ്ഞിയും കുടിക്കും, അല്ലാതെ സംഘി എന്നൊന്നും വിളിക്കേണ്ട എന്നും അനുശ്രീ പറഞ്ഞു.ഈരാറ്റുപേട്ടയില്‍ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടെയുള്ളവര്‍ സംഘി എന്നുവിളിച്ച് കളിയാക്കിയതും അതുകേട്ട് വിഷമിച്ചതും അനുശ്രീ ലൈവില്‍ വിശദമാക്കി.