ജേക്കബ് തോമസിനെ കുടുക്കാന്‍ പുതിയ കരുക്കള്‍ നീക്കി സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാനൊരുങ്ങുന്നു. തോമസ് ജേക്കബ് രചിച്ച ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ട ലംഘനം കണ്ടെത്തിയത്.

പുസ്‌കത്തെക്കുറിച്ചു പല പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. പുസ്തകത്തില്‍ പതിനാലിടത്തു സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നാണു ചീഫ് സെക്രട്ടറി കണ്ടെത്തിയത്.

സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ ജേക്കബ് തോമസിനെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7