തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശി എന്‍.വി. കിരണിനാണ് (19) കുത്തേറ്റത്. കിരണിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വച്ചാണ് സംഭവം.
നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്. എസ്എഫ്ഐ കോ ഓപ്പറേറ്റീവ് കോളെജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന് ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 അംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.
അതേസമയം ബിജെപിക്കാരാണ് അക്രമണത്തിന് പിന്നിലെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.