ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. ടെലികോം ഡിപ്പാര്‍ട്ട്മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്കമുള്ള നമ്പരുകള്‍ ഇനിയുണ്ടാകില്ല. നിലവില്‍ 10 അക്കമുള്ള നമ്പറുകള്‍ 2018 ഡിസംബര്‍ 18ന് മുമ്പായി 13 അക്കമുള്ള നമ്പറിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു.
രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ടെലികോം മന്ത്രാലയം ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവും. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ നടപടി. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും 13 അക്കമാക്കണമെന്നാണ് കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്ന അന്ത്യശാസനം.