ആര്യയെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയത് ഒരുലക്ഷത്തിലധികം പേര്‍.. 16 പേരെ തിരഞ്ഞെടുത്ത് ആര്യ… 16 പേരില്‍ വിജയിക്കുന്ന ആളെ വിവാഹം…

വധുവിനെ അന്വേഷിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യയെ ആരാധകര്‍ ശരിക്കും ഞെട്ടിച്ചു. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. 7000 അപേക്ഷകളും ഇതിനു പുറമെ വന്നിട്ടുണ്ട്.
തനിക്ക് വധുവിനെ വേണമെന്ന ആവശ്യം ആര്യ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഭാവി വധു സിനിമാ നടിയാകണമെന്ന നിര്‍ബന്ധമില്ല. താത്പര്യമുള്ളവര്‍ക്ക് വിളിക്കാനായി താരം ഫോണ്‍ നമ്പറും നല്‍കിയിരുന്നു. ഇതു കൂടാതെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റും ആര്യ ഫെയ്‌സ്ബുക്ക് ലൈവില്‍ പുറത്തുവിട്ടു. ആര്യയുടെ ഏക ഡിമാന്‍ഡ് വധു തന്നെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായിരിക്കണമെന്നതു മാത്രമാണ്.

കളേഴ്‌സ് നടത്തുന്ന റിയാലിറ്റി ഷോയിലൂടെയായിരിക്കും വധുവിനെ തിരെഞ്ഞടുക്കുക. ഒരു ലക്ഷത്തിലധികം കോളുകളും 7000 ലധികം അപേക്ഷകളും ലഭിച്ചതായി ആര്യ അറിയിച്ചു. ഇതില്‍ നിന്ന് 16 പേരെ എങ്ക വീട്ടു മാപ്പിളൈ എന്ന പേരുള്ള റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തു. ഇതിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തും.
വീട്ടുകാരുടെയോ സമൂഹത്തിന്റെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹം കഴിച്ച് ഡൈവേഴ്സാകാന്‍ തനിക്ക് താത്പര്യമില്ല. തന്റേത് നൂറ് ശതമാനം പ്രണയവിവാഹമായിരിക്കുമെന്ന് വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്ന സമയത്ത് ആര്യ പ്രതികരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7