ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു…
( ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): അംഗീകാരങ്ങള്‍ തേടിയെത്തും, സമൂഹമധ്യത്തില്‍ ഉന്നതിയുണ്ടാകും, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.
ഇടവക്കൂറ്( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ധനലാഭം, കാര്യവിജയം, ബന്ധുജനങ്ങളെ കണ്ടുമുട്ടല്‍, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവയ്ക്കു യോഗം.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): പലപ്രകാരത്തില്‍ തടസങ്ങളുണ്ടാകും, ജീവിത വിജയത്തിന് മാര്‍ഗങ്ങള്‍ തുറന്നു കിട്ടും. സാമ്പത്തികമായി പ്രയാസം അനുഭവപ്പെടും.
കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): വിചാരിക്കാത്ത പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടി വരും, മംഗളകര്മങ്ങളില് പങ്കെടുക്കും, സാമ്പത്തികമായി ചെലവ് വര്‍ധിക്കും.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): വിചാരിച്ച കാര്യങ്ങളില്‍ ഏറിയ പങ്കും നടക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, എല്ലാ പ്രകാരത്തിലും വിജയം ഉണ്ടാകും.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ദൂര സഞ്ചാരമുണ്ടാകും, കടബാധ്യതകള്‍ തീര്‍ക്കാനാകും.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ജീവിതത്തില്‍ പുരോഗതിയുണ്ടാകും.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ചെലവുകള്‍ അധികരിക്കും, ദൂരസഞ്ചാരം, അലച്ചില്‍ എന്നിവയ്ക്കു സാധ്യത, തൊഴില്‍ മേഖലയില്‍ ചെറിയ തടസങ്ങളുണ്ടാകും.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): സാമ്പത്തികമായി കൂടുതല്‍ നേട്ടങ്ങളുണ്ടാകും, ഗൃഹനിര്‍മാണത്തിനു തുടക്കം കുറിക്കും, ബന്ധുജനങ്ങളുമായി സന്തോഷം പങ്കിടും.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ജീവിതത്തില്‍ പുരോഗതി ദൃശ്യമാകും, സുഹൃത്തുക്കളുടെ സഹായത്താല്‍ കച്ചവടം വിപുലീകരിക്കും.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ശത്രുശല്യം വര്‍ധിക്കും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): എല്ലാക്കാര്യത്തിലും ചെറിയ തടസങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങള്‍ കുറയും, ബന്ധുജനങ്ങളെ കണ്ടുമുട്ടും.