സദാചാര ആക്രമണം അവസാനിക്കുന്നില്ല, പെണ്‍കുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

മലപ്പുറം: മലപ്പുറം കരിങ്കല്ലാത്തണിയില്‍ യുവാവിനെ സദാചാരഗുണ്ടകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നുപറഞ്ഞായിരുന്നു മര്‍ദ്ദനം.യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പരാതിയുമായി യുവാവ് രംഗത്തെത്തിയത്. പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും വീട്ടുകാരോട് വിവാഹാം ആലോചിക്കാന്‍ വേണ്ടിയാണ് താന്‍ അവിടെ എത്തിയതെന്നുമാണ് യുവാവ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് പറയുന്നവരാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് യുവാവ് പറയുന്നത്.

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. പോസ്ററില്‍ കെട്ടിയിട്ട് യുവാവിനോട് പേരും സ്ഥലവും ജോലിയും ചോദിക്കുകയും പെരിന്തല്‍മണ്ണക്കാരനായ താന്‍ എന്തിനാണ് ഇവിടേക്ക് വന്നതെന്ന് ചോദിച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7