കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആരംഭിച്ചു.ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍ 4ജി സേവനം അവതരിപ്പിക്കുന്നത് കേരള സര്‍ക്കിളിലാണ്. ഇടുക്കിയിലെ ഉടുമ്പന്‍ചോല,ചെമ്മണ്ണാര്‍, സേനാപതി, കല്ലുപാലം, എന്നീ പ്രദേശങ്ങളിലാണ്ആദ്യഘട്ടത്തില് ബിഎസ്എന്‍എല്‍ 4ജി സേവനം ലഭിക്കുക. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഉടന്‍ 4ജി സേവനം വ്യാപിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
ഉപഭോക്താവിന്റെ ഒരു ലാന്‍ഡ്ലൈന്‍ നമ്പറിലേക്കു പരിധിയില്ലാത്ത ലോക്കല്‍/ടഠഉ/ റോമിംഗ് കാളുകള്‍ വിളിക്കാന്‍ കഴിയുന്ന മൈബൈല്‍ ഹോം പ്ലാനിനും തുടക്കമായി. ഉപഭോക്താവിനു് തന്റെ ലാന്‍ഡ്ലൈന്‍ നമ്പറിനോട് സാമ്യമുള്ള മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അദ്ധ്യക്ഷ ശ്രീമതി ശോഭ കോശിയ്ക്കു ഭഹോം പ്ലാന്‍ 67 ന്റെ ആദ്യ സിം നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റര്‍നാഷണല്‍ മൊബൈല്‍ പ്രീ പെയ്ഡ് റോമിംഗ് സൗകര്യവും ബിഎസ്എന്‍എല്‍ ആരംഭിച്ചു.