മുംബൈ: ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞെന്ന കാരണത്താല്‍ ട്വിറ്റര്‍ ഉപേക്ഷിക്കാനൊരുങ്ങി അമിതാഭ് ബച്ചന്. ട്വിറ്ററിലെ ഫോളോവേഴ്സിന്റെ എണ്ണം 33 മില്യണില്‍ നിന്നും 32.9 മില്യണായി കുറഞ്ഞതിനു പിന്നാലെയാണ് ബച്ചന്റെ അറിയിപ്പ്. ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ സമയമായെന്നും ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ കടലില്‍ ബാക്കിയുണ്ടെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.
ട്വിറ്റര്‍ തന്റെ ആരാധകരുടെ എണ്ണം കുറച്ചെന്ന് പരാതി പറഞ്ഞ ബിഗ് ബി അതൊരു തമാശയാണെന്നും പറഞ്ഞു. ആരാധകരുടെ കാര്യത്തില്‍ മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററില്‍ ഷാരൂഖ് ഖാന് ഒപ്പമാണ് അമിതാഭ് ബച്ചന്റെ സ്ഥാനം.