സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ശമ്പളം 2.8 ലക്ഷം!! ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 2.5 ലക്ഷം.. ജഡ്ജിമാരുടെ ശമ്പളം കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ്. പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുമതി നല്‍കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇനി 2.80 ലക്ഷം രൂപയാണ് ശമ്പളം ലഭിക്കുക. നിലവില്‍ ഒരു ലക്ഷമാണ് ശമ്പളം.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും 90,000 രൂപയില്‍നിന്നു ശമ്പളം 2.50 ലക്ഷമാകും. ഹൈക്കോടതി ജഡ്ജിമാര്‍ക്കു 80,000 രൂപയില്‍നിന്ന് 2.25 ലക്ഷമാക്കി. പുതുക്കിയ ശമ്പളം 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും.

ശമ്പളത്തിനു പുറമെ ഔദ്യോഗിക വസതി, കാര്‍, ഓഫിസ് ജീവനക്കാര്‍, മറ്റ് അലവന്‍സുകള്‍ എന്നിവയും ചീഫ് ജസ്റ്റിസിനു ലഭിക്കും. സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ക്കും കാബിനറ്റ് സെക്രട്ടറിമാര്‍ക്കു തുല്യമായ അലവന്‍സുകളും ആനുകൂല്യങ്ങളുമാണു ലഭിക്കുക. ഇക്കാലയളവില്‍ വിരമിച്ച ജഡ്ജിമാര്‍ക്കും ശമ്പള വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7