കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിനും ജഗന്നാഥ് മിശ്രയ്ക്കും അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും കൂട്ടുപ്രതിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയ്ക്കും സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.

കാലിത്തീറ്റ അഴിമതിയില്‍ ആറ് കേസുകളാണ് ലാലുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ട് ഈ വര്‍ഷം ആദ്യം ലാലുവിനെ ജയിലിലടച്ചിരുന്നു.

1991-1992 കാലഘട്ടത്തില്‍ ട്രഷറിയില്‍ നിന്നും കൃത്രിമ രേഖകള്‍ ചമച്ച് 33.67 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് കേസ്. 7.10 ലക്ഷം രൂപ പിന്‍വലിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ വ്യാജ രേഖകള്‍ ചമച്ച് അധികതുക പിന്‍വലിച്ചതിന് എതിരെയാണ് കേസ്. കേസില്‍ ആകെ 56 പ്രതികളാണുള്ളത്.

റാഞ്ചിയിലെ ബിര്‍സ മുണ്ട ജയലില്‍ ശിക്ഷയനുഭവിക്കുകയാണ് ഇപ്പോള്‍ ലാലു.അതേ സമയം ലാലുവിനെതിരെയുള്ള കേസുകള്‍ വ്യാജമാണെന്നും ഇതിനെല്ലാം പിന്നില്‍ ബി.ജെ.പിയും ആര്‍.എസ്.എസും നിതീഷ് കുമാറുമാണെന്നും ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7