പാര്‍വതിക്കെതിരായ ആക്രമണത്തെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ; സിനിമയില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ചും താരം

തിരുവനന്തപുരം: സിനിമയില്‍ തനിക്ക് പുരുഷന്മാരില്‍ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നു നടി മഞ്ജു വാര്യര്‍. സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍ സംസാരിക്കുകയായിരുന്നു താരം.
സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് തനിക്ക് കൂടുതല്‍ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത്. എനിക്കു വേണ്ടി വളരെ കഴിവുള്ള സംവിധായകര്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഞാന്‍ ആസ്വദിച്ച് അഭിനയിക്കുന്നു. കൂടുതല്‍ ഉത്തരവാദിത്വം തോന്നുന്നുണ്ട്. ഞാന്‍ അഭിപ്രായം പറയാറുണ്ട്. എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. മുമ്പ് അങ്ങനെയായിരുന്നില്ല. കലോത്സവത്തിലെ വിജയി എന്ന നിലയിലാണ് സിനിമയിലേക്ക് എന്‍ട്രി കിട്ടുന്നത്.
ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പോയത് പ്രശസ്തിക്ക് വേണ്ടിയല്ല, മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണെന്നും മഞ്ജു പറഞ്ഞു. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത് സംവിധായകരുടെ മിടുക്ക് കൊണ്ടാണ്. ലോഹിതദാസ് സാര്‍ അഭിനയത്തെ കുറിച്ച് പറഞ്ഞു തന്ന പാഠങ്ങള്‍ ഒരിക്കലും മറക്കില്ല. നാലുവയസു മുതല്‍ ഞാന്‍ നൃത്തം പഠിച്ചു. പഠിക്കുന്ന കാലത്തു തന്നെ ആഴ്ചയില്‍ രണ്ടു സിനിമ വീതം കാണുമായിരുന്നു. ഒരു തീരുമാനമെടുത്ത് പെട്ടെന്ന് കുറച്ചു നാള്‍ സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും സിനിമകള്‍ ആസ്വദിക്കുന്നതായിരുന്നു എന്റെ പ്രധാന വിനോദം മഞ്ജു പറഞ്ഞു.
പ്രസംഗത്തിനു ശേഷം ചോദ്യത്തോര വേളയില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യം ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നടി പാര്‍വതി സോഷ്യല്‍ മീഡിയകളിലൂടെ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു. എന്നാല്‍ അത് പറയാനുള്ള വേദിയല്ല ഇത്. നൊ കമന്റസ് സോറി! എന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7