BREAKING NEWS

ദുട്ടുമാത്രമായി ഇങ്ങോട്ടു പോരണ്ട!! ഒരൊപ്പിന് ഒരു കുപ്പി അതാണ് ജേഴ്സണിന്റെ ശീലം, റെയ്ഡിനെത്തിയ വിജിലൻസ് ഒന്നു ഞെട്ടി… ഇന്നലെയും ഇന്നുമായി എണ്ണിത്തീർത്തത് വിവിധ നിറത്തിലും സൈസിലും ബ്രാൻഡിലുമുള്ള 74 കുപ്പികൾ… പദ്ധതി നടപ്പാക്കാൻ ഏജെന്റുമാർ

· · 1 min read
Share: Copied!

കൊച്ചി: ഈ ആർഡിയോയുടെ അടുത്തുനിന്ന് ഒരൊപ്പ് മേടിക്കണമെങ്കിൽ ആദ്യം ബെവ്റേജിനു മുന്നിൽ ക്യൂ നിന്ന് കുപ്പി വാങ്ങണം. പിന്നെ കയ്യിൽ കാശും… ഒരൊപ്പിന് ഒരു കുപ്പി അതാണ് ഇഷ്ടന്റെ കണക്ക്. കൈക്കൂലി കേസിൽ എറണാകുളം ആർടിഒ ടിഎം ജേഴ്സൺ പിടിയിലായപ്പോൾ കണ്ടെത്തിയത് വിവിധ വിലയിലും സൈസിലുമുള്ള പലതരം മദ്യക്കുപ്പികൾ. ഇന്നലെയും ഇന്നുമായി നടന്ന റെയ്ഡിൽ വിജിലൻസ് സംഘം ജേഴ്സണിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തതു ചെറുതും വലുതുമായ 74 കുപ്പികൾ. ഇതിൽ ലക്ഷക്കണക്കിനു രൂപ വില വരുന്ന കുപ്പികളുമുണ്ട്.

‘ഭർത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം മഞ്ഞിൽ കളിക്കാൻ പോയി’- മത പണ്ഡിതന്റെ പ്രസം​ഗം ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചു, മണാലി റീൽ വൈറലായ ഉമ്മയുടെ മകൾ

ബുധനാഴ്ച നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ ജേഴ്സണിന്റെയും കുടുംബത്തിന്റെയും അക്കൗണ്ടിലുണ്ടെന്ന് ഇന്നലെ കണ്ടെത്തി. ഇന്നത്തെ പരിശോധന കഴിഞ്ഞതോടെ ഇത് 84 ലക്ഷം രൂപയാണെന്ന് വ്യക്തമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളുടെ രേഖകൾ പരിശോധിക്കുകയാണെന്നും വിജില‍ൻസ് വൃത്തങ്ങൾ വ്യക്തമാക്കി. അതേ സമയം ജേഴ്സണിനെതിരെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനമടക്കമുള്ള കാര്യങ്ങളും വിജിലൻസ് അന്വേഷിക്കും. അപേക്ഷകൾ തീർപ്പാക്കണമെങ്കിൽ കൈക്കൂലി നിർബന്ധമാണ് എന്നതിനൊപ്പം ഒരു കുപ്പിയും കൂടി വേണം എന്നതാണു ജേഴ്സണിന്റെ ശീലം എന്നാണ് ആർടിഒ ഓഫിസ് വൃത്തങ്ങൾ പറയുന്നത്.

‘കല്യാണം കഴിക്കാൻ എനിക്ക് സൗകര്യമില്ല, സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോഴും അഭിനയിച്ചിട്ടുണ്ട്, അതാരും കണ്ടില്ലേ?, ഇനിയും ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും’… വിമർശനങ്ങൾക്കു മറുപടിയുമായി രേണു

ഇത്തരത്തിൽ സമ്പാദിച്ച കുപ്പികളും വിജിലൻസ് സംഘം വീട്ടിൽ കണ്ടെത്തിയവയിൽ ഉൾപ്പെടും. ജേഴ്സണെ കുടുക്കിയ ബുധനാഴ്ചത്തെ കൈക്കൂലി കേസിലും മദ്യക്കുപ്പി ഉൾപ്പെട്ടിരുന്നു. ചെല്ലാനം സ്വദേശി മാനേജരായ ബസിന്റെ റൂട്ട് പെർമിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാൻ 25,000 രൂപയും കുപ്പിയുമാണു കൈക്കൂലി ആവശ്യപ്പെട്ടത്. ഇതു പ്രകാരം മൂന്നു ദിവസത്തേക്ക് താത്കാലികമായി പെർമിറ്റ് പുതുക്കി നൽകിയെങ്കിലും പിന്നീട് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. തുടർന്നായിരുന്നു ഏജന്റുമാരുടെ വരവ്. ആവശ്യപ്പെടുന്ന കാര്യങ്ങൾ കൊടുക്കാതെ പെർമിറ്റ് കിട്ടില്ലെന്ന് ഏജന്റുമാർ വ്യക്തമാക്കി. തുടർന്നാണു ജേഴ്സണിന്റെ ഏജന്റുമാരായ രാമ പടിയാർ, സജി എന്നിവർ ചെല്ലാനം സ്വദേശിയിൽനിന്നു കൈക്കൂലിയുടെ ആദ്യഗഡുവായ 5000 രൂപയും കുപ്പിയും വാങ്ങിയത്.

വിജിലൻസിനെ അറിയിച്ച ശേഷമാണു ചെല്ലാനം സ്വദേശി കൈക്കൂലി നൽകിയത് എന്നതിനാൽ ഉടനെ ഇവർ അറസ്റ്റിലായി. ജേഴ്സണിന്റെ നിർദേശപ്രകാരമാണ് കൈക്കൂലിയെന്ന് ഇവർ മൊഴി നൽകിയതോടെ ആർടിഒയെയും കസ്റ്റഡിയിലെടുത്തു. ജേഴ്സണിന്റെ പ്രവർത്തനങ്ങൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിക്കുന്നുണ്ട്. ഇതിലൊന്നു വാളയാർ ചെക്പോസ്റ്റിൽനിന്നു ലഭിച്ച വിവരമാണ്. ചെക്പോസ്റ്റിൽ വിജിലൻസിന്റെ റെയ്ഡ് ഉണ്ടാകാതിരിക്കാൻ അവർക്കു പണം നൽകണമെന്നു ജേഴ്സൺ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. തുടർന്ന് ഇവരിൽനിന്ന് 14 ലക്ഷം രൂപ പിരിച്ചു. അങ്ങനെ വിജിലൻസ് റെയ്ഡിന്റെ പേരിൽ ജേഴ്സൺ സഹപ്രവർത്തകരെ പറ്റിച്ചും ജേഴ്സൺ പണമുണ്ടാക്കി.

കഴിഞ്ഞ മാസം വിജിലൻസ് വാളയാർ ചെക്പോസ്റ്റിൽ പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. ജേഴ്സണിനെയും കൂട്ടാളികളെയും ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026