LATEST UPDATES

‘ഭർത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം മഞ്ഞിൽ കളിക്കാൻ പോയി’- മത പണ്ഡിതന്റെ പ്രസം​ഗം ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചു, മണാലി റീൽ വൈറലായ ഉമ്മയുടെ മകൾ

· · 1 min read
Share: Copied!

കോഴിക്കോട്: മണാലിയിലേക്ക് വിനോദയാത്രക്ക് പോയി വൈറലായ ഉമ്മക്കെതിരായ മത പണ്ഡിതൻറെ പ്രസംഗം തന്റെ ഉമ്മയെ മാനസീകമായി ഏറെ തളർത്തിയതായി നബീസുമ്മയുടെ മകൾ. ഭർത്താവ് മരിച്ച സ്ത്രീ വീട്ടിൽ അടങ്ങിയിരിക്കാതെ യാത്ര നടത്തുന്നത് തെറ്റാണെന്നാണ് പണ്ഡിതൻറെ പ്രസംഗം. പ്രസംഗവും തുടർന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകൾ ജിഫാന പറഞ്ഞു. കോഴിക്കോട് കടിയങ്ങാട് സ്വദേശി നബീസുമ്മയാണ് മണാലി യാത്രയുടെ ദൃശ്യങ്ങളിലൂടെ വൈറൽ ആയത്.

‘കല്യാണം കഴിക്കാൻ എനിക്ക് സൗകര്യമില്ല, സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോഴും അഭിനയിച്ചിട്ടുണ്ട്, അതാരും കണ്ടില്ലേ?, ഇനിയും ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും’… വിമർശനങ്ങൾക്കു മറുപടിയുമായി രേണു

കഴിഞ്ഞ ഡിസംബർ 11നാണ് നബീസുമ്മ മക്കൾക്കൊപ്പം മണാലി കാണാൻ പോയത്- “ഞമ്മളെ ഫ്രണ്ട്സ് ഹാജറാ ഷഫിയാ നസീമാ സക്കീനാ നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ. എന്താ രസം. ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ” എന്ന നബീസുമ്മയുടെ മണാലി റീൽ ഏറെവൈറലായിരുന്നു. നബീസുമ്മയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി. ആ വീഡിയോ കണ്ടവരുടെയെല്ലാം മനസു നിറഞ്ഞു. ധാരാളം പേരാണ് ഉമ്മയ്ക്ക് ആശംസകളുമായി രം​ഗത്തെത്തിയത്.

‘ഭർത്താവിന്റെ അമ്മ നിരന്തരം അപമാനിക്കുന്നു… കൊല്ലാൻ എന്തെങ്കിലും മരുന്നു പറഞ്ഞുതരണം ഡോക്ടർ… പ്ലീസ്’, യുവതി ഡോക്ടർക്കയച്ച സന്ദേശത്തിൽ കേസെടുത്ത് പോലീസ്

‌എന്നാൽ ഇതിനിടയിലാണ് കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി നഫീസുമ്മയുടെ യാത്രയെ അധി​ക്ഷേപിച്ച് രംഗത്തെത്തിയത്- “25 വർഷം മുമ്പ് ഭർത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞിൽ കളിക്കാൻ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്നം” എന്നായിരുന്നു പരാമർശം.

ഇതോടെ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമി​ല്ലേ എന്ന ചോദ്യവുമായി മകൾ ജിഫ്ന രംഗത്തെത്തി- ഉമ്മയ്ക്കിപ്പോ എല്ലാരും കൂടുന്ന വേദികളിൽ പോകാനോ, ആരോടും സംസാരിക്കാനോ പറ്റുന്നില്ല. ബന്ധു മരിച്ചിട്ട് ആ വീട്ടിൽ പോലും പോകാൻ പറ്റുന്നില്ല. ഉസ്താദ് അങ്ങനെ പറഞ്ഞല്ലോ ഇങ്ങനെ പറഞ്ഞല്ലോ എന്നൊക്കെയാണ് കാണുന്നവരൊക്കെ ചോദിക്കുന്നത്. ഉമ്മ കരയുകയാണ്. വലിയ എന്തോ തെറ്റ് ചെയ്തത് പോലെയാണ്. ഉമ്മ കരയുകയാണ്. ഉമ്മ ഇൻസ്റ്റഗ്രാമിനെ കുറിച്ചോ യൂട്യൂബിനെ കുറിച്ചോ ഒന്നും അറിവുള്ള ആളല്ല. യാത്ര പോയതിൻറെ സന്തോഷം മുഴുവൻ പോയി”യെന്നും മകൾ പറയുന്നു.

 

View this post on Instagram

 

A post shared by Plan To Go🌎 (@plantogo.in)

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026