CINEMA

‘കല്യാണം കഴിക്കാൻ എനിക്ക് സൗകര്യമില്ല, സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോഴും അഭിനയിച്ചിട്ടുണ്ട്, അതാരും കണ്ടില്ലേ?, ഇനിയും ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും’… വിമർശനങ്ങൾക്കു മറുപടിയുമായി രേണു

· · 1 min read
Share: Copied!

തന്റെ പുതിയ റീൽസ് വിഡിയോയ്ക്കു നേരെ ഉയരുന്ന വിമർ‍ശനങ്ങൾക്കു കടുത്ത മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ രേണു. താൻ അഭിനയിച്ച ഈ വീഡിയോ റീൽ തനിക്കൊരു മോശവുമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു പറയുന്നു. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും രേണു പറയുന്നു.

‘ഭർത്താവിന്റെ അമ്മ നിരന്തരം അപമാനിക്കുന്നു… കൊല്ലാൻ എന്തെങ്കിലും മരുന്നു പറഞ്ഞുതരണം ഡോക്ടർ… പ്ലീസ്’, യുവതി ഡോക്ടർക്കയച്ച സന്ദേശത്തിൽ കേസെടുത്ത് പോലീസ്

ദാസേട്ടൻ കോഴിക്കോട് എന്ന ആളിനൊപ്പമുള്ള ഗ്ലാമർ റീൽസ് വീഡിയോ കഴിഞ്ഞ ദിവസമാണ് രേണു പങ്കുവച്ചത്. ‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമാണ് ഇവർ റീൽസ് വീഡിയോയായി റിക്രിയേറ്റ് ചെയ്തത്. ഇരുവരും അൽപം ഇഴുകിച്ചേർന്നാണ് അഭിനയിക്കുന്നതും. അതാണ് സദാചാര വാദികളായ ചിലരെ ചൊടിപ്പിച്ചത്. ‘സുധിയെ ഓർത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്’, ‘നാണമുണ്ടോ ഇങ്ങനെ ചെയ്യാൻ’ എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും. എന്നാൽ രേണുവിന് പിന്തുണ നൽകി കൊണ്ടുള്ള കമന്റുകളും ഇതിനൊപ്പമുണ്ട്. ഇതിനിടെ വിമർശകർക്കു മറുപടിയുമായി രേണുവുമെത്തി.

വാര്‍ദ്ധക്യത്തിലെ മോണരോഗവും പല്ലിലെ കേടുപാടും; ഉപയോഗിക്കാം ഈ ടൂത്ത്പേസ്റ്റുകള്‍

‘‘എനിക്ക് ഈ റീൽസ് വീഡിയോ ഒരു മോശവുമായി തോന്നിയിട്ടില്ല. ഇതിൽ ഞാൻ കംഫർട്ട് ആണ്, അതുകൊണ്ട് ചെയ്തു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും. അഭിനയം എന്റെ ജോലിയാണ്. അന്നൊന്നും ആർക്കും അവസരം തരാൻ തോന്നിയില്ല. ഞാൻ കുട്ടിക്കാലം മുതലേ ഡാൻസ്, അഭിനയവുമൊക്കെ ഉണ്ടായിരുന്നു. സുധിയേട്ടൻ വന്നപ്പോൾ ആ പിന്തുണ മുഴുവൻ ഏട്ടനു കൊടുത്തു. ഇപ്പോൾ എനിക്കു ജീവിക്കണം. അതുകൊണ്ട് അഭിനയം തൊഴിലാക്കി.

ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാൽ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാൻ. ഇനിയും നിങ്ങൾ വിമർശിക്കുന്ന ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും. ആവശ്യമുള്ളവർ കണ്ടാൽ മതി. നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർടിസ്റ്റ് ആയവരാണ്. നല്ലതു പറഞ്ഞില്ലേലും പബ്ലിക് ആയി തെറി വിളിക്കാതെ ഇരിക്കുക. അത്രേ ഒള്ളൂ. ഉറക്കം ഉളച്ച് നാടകം ചെയ്യുന്നത് എന്റെ കുടുംബം നോക്കാനാണ്. ഞാൻ വേറൊരുത്തന്റെ കൂടെ പിള്ളേരെ ഇട്ടുപോയോ ഇല്ലല്ലോ?

കാണുന്ന എല്ലാ നെഗറ്റിവ് കമന്റുകൾക്കും രേണു മറുപടി തരും. പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി രേണു ഒന്നും മോഷ്ടിച്ചിട്ടില്ല. സുധിചേട്ടൻ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം വെബ് സീരിസിൽ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ? ഒരു നെഗറ്റിവ് കമന്റും ഞാൻ നീക്കം ചെയ്യുന്നില്ല. എന്റെ ശരി തന്നെയാണ് ഞാൻ ചെയ്യുന്നത്. സുധിച്ചേട്ടൻ വീഡിയോ കാണുന്നുണ്ട്. അദ്ദേഹം ഭയങ്കര സന്തോഷവാനാകും. ഒരു സിനിമ ഇപ്പോൾ ചെയ്തു കഴിഞ്ഞു. സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം.’’ രേണു പറയുന്നു.

അതേ പോലെ റീൽസ് ചിത്രീകരണ വീഡിയോയും രേണു ഇൻസ്റ്റ​ഗ്രാം പേജിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Shanmughadas. J (@dasettan_kozhikode)

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026