BREAKING NEWS

ടെറസിൽ കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ കൂട്ട ബലാത്സം​ഗം ചെയ്തു, പിന്നാലെ ടെറസിൽ നിന്നു വലിച്ചെറിഞ്ഞ് കൊന്നു!! നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിച്ച പ്രതികളെ വെടിവച്ച് വീഴ്ത്തി പോലീസ്, പ്രതികൾ പോലീസിനു നേരെയും വെടിയുതിർത്തു, പിടിയിലായവർ ഒരേ കെട്ടിടത്തിലെ താമസക്കാർ

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ഈമാസം രണ്ടിനാണ് അതിദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടനെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.

അതേസമയം പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 70(2), 103(1) എന്നിവ പ്രകാരവും പോക്‌സോ നിയമത്തിലെ 5(എം), 6 എന്നീ സെക്ഷൻ പ്രകാരം പോലീസ് കേസെടുത്തു. പെൺകുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ തമാസക്കാരായ രാജു, വീരു കശ്യപ് എന്നിവരാണ് പ്രതികളെന്നും പിതാവ് പരാതിയിൽ പറയുന്നു. തന്റെ മകൾ ടെറസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് കെട്ടിടത്തിന് പിന്നിലെ വയലിൽ മരിച്ചു കിടക്കുന്നതായാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും ചേർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി സംശയിക്കുന്നുന്നതായും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്നു പിതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ മൂന്ന് ടീമുകൾ രൂപീകരിച്ചു. ഇതിനിടെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ പ്രതികൾ ഒളിച്ചിരിക്കുന്നതായി പോലീസിന് പിന്നീട് വിവരം ലഭിച്ചു. തുടർന്ന് സിക്കന്ദരാബാദ് പോലീസ് സംഘം പ്രദേശം വളഞ്ഞു. പ്രതികൾ പോലീസിന് നേരെ വെടിയുതിർത്തതായും പോലീസ് തിരിച്ചടിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

പോലീസുമായുള്ള ഏറ്റുമുട്ടലിൽ രാജുവിന്റെയും വീരു കശ്യപിന്റെയും കാലുകൾക്ക് പരുക്കേറ്റു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

സോറി ഒന്നു കൂടി ചേർക്കാനുണ്ടായിരുന്നു വിട്ടുപോയതാ… മാധ്യമപ്രവർത്തകനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയി, ഞാൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല, ഞാൻ എന്ത് തെറ്റാണ് ചെയ്തത്, ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും ആകാമെന്നാണോ ചിന്ത? ലീഗ് ചെയ്തത് ചതിയല്ലേ? ഈഴവർക്ക് കേരളം മൊത്തത്തിൽ 18 കോളേജ്, മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 48- വെള്ളാപ്പള്ളി

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026