BREAKING NEWS

ജോലിക്കു പോയ ഭാര്യ യുവാവിനൊപ്പം ബൈക്കിൽ പോവുന്നതു കണ്ടു, ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു, ബന്ധുക്കളോട് പറഞ്ഞത് മരണം നെഞ്ചുവേദനയെ തുടർന്നെന്ന്, ഇൻക്വസ്റ്റിനിടെ പോലീസിനു തോന്നിയ സംശയം സത്യമായി

· · 1 min read
Share: Copied!

തൃശ്ശൂർ: വരന്തരപ്പള്ളിയിൽ നെഞ്ചുവേദനയെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ കൊലപാതമെന്ന് തെളിഞ്ഞു. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ (34)യാണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

കുഞ്ഞുമോൻ നേരത്തെ ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞതു ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ്. എന്നാൽ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ ദിവസവും ബസിലാണ് ജോലിക്ക് പോകാറുള്ളത്.

ദിവ്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസിൽ ഭാര്യയെ പിന്തുടർന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസിൽ നിന്നിറങ്ങി ഒരു യുവാവിൻ്റെ ബൈക്കിൽ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേ ചൊല്ലിയുള്ള ത‍ർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

അതേസമയം ദമ്പതികൾക്ക് 11 വയസുള്ള മകനുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കുഞ്ഞുമോനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും. ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിലാണുള്ളത്.

ആര് എന്തൊക്കെ പറഞ്ഞാലും ചെക്കന്റെ കണ്ണ് ബൗണ്ടറിലൈനിൽ തന്നെ, പരിശീലനത്തിൽ ചേട്ടന്മാരെ അടിച്ച് തൂഫാനക്കി സൂര്യവംശി- വീഡിയോ

BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026
BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026