BREAKING NEWS

ആര് എന്തൊക്കെ പറഞ്ഞാലും ചെക്കന്റെ കണ്ണ് ബൗണ്ടറിലൈനിൽ തന്നെ, പരിശീലനത്തിൽ ചേട്ടന്മാരെ അടിച്ച് തൂഫാനക്കി സൂര്യവംശി- വീഡിയോ

· · 1 min read
Share: Copied!

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ വൈഭവ് സൂര്യവംശി എന്ന 14 കാരന്റെ ആദ്യ കളിയോടെ സീനിയർ ചേട്ടന്മാർക്കു മനസിലായ ഒരു കാര്യമുണ്ട്. ഇവനു മുന്നിലെത്തുന്ന ബോളർമാരോട് ചെക്കനു യാതൊരു മയവുമില്ല, കാടനനടിയാണ് ചെക്കനിഷ്ടം. ഇതോടെ പലരും ഉപദേശിച്ചു, നീ ചെറിയ പ്രായമാണ് നോക്കി കളിച്ചാൽ ഇനിയുള്ള കാലം ഇന്ത്യൻ ടീമിൽ നിലനിൽക്കാം. എന്നാൽ അതൊന്നും ചെക്കനു ഏശിയിട്ടില്ല. അതിനുദാഹരണമായ വീഡിയോയും പുറത്തുവന്നുകഴിഞ്ഞു. നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലുള്ള താരം അണ്ടർ 19 താരങ്ങൾക്കെതിരെ തകർപ്പൻ പ്രകടനമാണു നെറ്റ്സിൽ നടത്തുന്നത്. 14 വയസ്സുകാരൻ താരത്തിനെതിരെ പ്രായത്തിൽ ‘സീനിയേഴ്സായ’ ബോളർമാർ എങ്ങനെയൊക്കെ പന്തെറിഞ്ഞാലും തുടർച്ചയായി വമ്പനടികൾ നടത്തുന്ന വൈഭവിനെയാണ് വീഡിയോയിൽ കാണാനാവുക.

വൈഭവിന്റെ ബാറ്റിങ് പരിശീലനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ മാസം നടക്കുന്ന ഇന്ത്യ അണ്ടർ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവ് സൂര്യവംശിയും കളിക്കുന്നുണ്ട്. പരിശീലന ക്യാംപിൽ പേസർമാരും സ്പിന്നർമാരും വൈഭവിനെതിരെ മാറിമാറി പന്തെറിയുന്നുണ്ടെങ്കിലും ബൗണ്ടറികൾ ലക്ഷ്യമാക്കിയായിരുന്നു താരത്തിന്റെ ബാറ്റിങ്. ഐപിഎൽ മെഗാലേലത്തിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ് ഒരു സെഞ്ചുറിയുൾപ്പടെ നേടി ഗംഭീര പ്രകടനമാണു പുറത്തെടുത്തത്. ഇതോടെ ഈ 14 കാരനു നിരവധി ആരാധകരാണുള്ളത്.

ഐപിഎല്ലിൽ ക്യാപ്റ്റൻ സഞ്ജു സാംസണ് പരുക്കേറ്റതോടെയാണ് വൈഭവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചു തുടങ്ങിയത്. ഏഴു മത്സരങ്ങൾ രാജസ്ഥാനു വേണ്ടി കളിച്ച വൈഭവ് 252 റൺസ് നേടി. മാത്രമല്ല രാജസ്ഥാന്റെ ടോപ് സ്കോറർമാരിൽ അഞ്ചാം സ്ഥാനത്താണ് വൈഭവ് ഉള്ളത്. അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനൽ കളിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് വൈഭവ് കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു.

BREAKING NEWS
അനാവശ്യമായ അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നു, പാര്‍ട്ടിക്ക് വിധേയമാകണം, രമ്യ ഹരിദാസിനെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍
16 Oct 2026
BREAKING NEWS
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, കാത്തിരുന്നു കാണാം, സര്‍ക്കാര്‍ നിയമപരമായി മാത്രമേ പ്രവർത്തിക്കൂ, പിണറായിക്കെതിരായ ഇഡി സമന്‍സില്‍ രമേശ് ചെന്നിത്തല
16 Oct 2026
BREAKING NEWS
പ്രായപൂർത്തി ആയാൽ അല്ലേ കെട്ടിച്ചു കൊടുക്കാൻ പറ്റൂ......... 18 വയസ് കഴിഞ്ഞ് കെട്ടിച്ചു തരാം. സന്തോഷമായി ജീവിച്ചാ മതി എന്ന് പറഞ്ഞ് തിരികെ കൊണ്ടുപോയി, അവനാണ് എല്ലാം ചെയ്തത്, പ്രതിക്കെതിരെ ഇടുക്കിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
16 Oct 2026
BREAKING NEWS
‘തിരംഗ മാർച്ചിൽ നിന്നും പിന്മാറണം, നടത്തരുത്’; അഭിജീത് ദിപ്‌കെയുടെ വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ്; നിയമവിരുദ്ധമായി ആളുകൾ കൂട്ടംചേരരുത്, നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിപ്പ്
16 Oct 2026