BREAKING NEWS

‘കാർ വിൽപ്പനയ്ക്ക്’; ആരുടെയോ കാറിന്റെ ഫോട്ടോയെടുത്ത് ഒഎൽഎക്സിൽ പരസ്യം നൽകി, 3.34 ലക്ഷം വാങ്ങി, തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടമ പരാതി നല്കി

· · 1 min read
Share: Copied!

കിഴക്കമ്പലം: സ്വന്തം ഉടമസ്ഥതയിലല്ലാത്ത കാർ വിൽപ്പനയ്ക്കെന്ന പേരിൽ ഒഎൽഎക്സിൽ പരസ്യം നൽകി പണം തട്ടിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. ഡബിൾ പാലം സ്വദേശി അഫ്സൽ നൽകിയ പരാതിയിലാണ് ഷാഹിൻ സഫീറിനെതിരെ പൊലീസ് നടപടി.

കെ.എൽ. 53 യു 3373 നമ്പറിലുള്ള കാർ വിൽപ്പനയ്ക്കുണ്ടെന്ന് കാണിച്ചാണ് പ്രതി ഒഎൽഎക്സിൽ പരസ്യം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. പരസ്യം കണ്ട് കാർ വാങ്ങാൻ താൽപര്യപ്പെട്ട പരാതിക്കാരനിൽനിന്ന് വിവിധ ഘട്ടങ്ങളിലായി 3,34,000 രൂപ പ്രതി കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു.

എന്നാൽ പിന്നീട് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാറാണ് പരാതിക്കാരന് നൽകാൻ ശ്രമിച്ചത്. ഇതോടെയാണ് തട്ടിപ്പ് നടന്നതായി പരാതിക്കാരന് ബോധ്യപ്പെട്ടത്. തുടർന്ന് നൽകിയ പരാതിയിൽ നടത്തിയ പരിശോധനയ്ക്കുശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

‘നിങ്ങൾ ചത്താലും എനിക്കൊന്നുമില്ല, ഞാൻ ബസ് നിർത്താൻ പോകുന്നില്ല’, തീപിടിക്കുന്നത് അറിഞ്ഞിട്ടും ഡ്രൈവർ വണ്ടി നിര്‍ത്തിയില്ല, ജീവനക്കാർ ബസിൽ വച്ച് സിഗരറ്റ് വലിച്ചു, ചോദ്യം ചെയ്തപ്പോള്‍ പരിഹസിച്ചു, ആരോപണവുമായി യാത്രക്കാര്‍

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026