BREAKING NEWS

‘നിങ്ങൾ ചത്താലും എനിക്കൊന്നുമില്ല, ഞാൻ ബസ് നിർത്താൻ പോകുന്നില്ല’, തീപിടിക്കുന്നത് അറിഞ്ഞിട്ടും ഡ്രൈവർ വണ്ടി നിര്‍ത്തിയില്ല, ജീവനക്കാർ ബസിൽ വച്ച് സിഗരറ്റ് വലിച്ചു, ചോദ്യം ചെയ്തപ്പോള്‍ പരിഹസിച്ചു, ആരോപണവുമായി യാത്രക്കാര്‍

· · 1 min read
Share: Copied!

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ലീപ്പർ ബസിന് തീപ്പിടിച്ച് 9 യാത്രക്കാർ വെന്തുമരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്ത്. ബസിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിക്കുകയും തുടർന്ന് എഞ്ചിൻ ഓയിലിലേക്ക് തീ പടർന്ന് ബസ് അഗ്നിക്കിരയാകുകയായിരുന്നു എന്നാണ് വിവരം. എന്നാൽ, തീപ്പിടിക്കുന്നത് അറിഞ്ഞിട്ടും ഡ്രൈവർ അവഗണിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അപകടത്തിന് തൊട്ടുമുമ്പ് ഡ്രൈവറുടെ ക്യാബിനിൽനിന്ന് പുക ഉയരുകയും കത്തുന്ന മണം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം യാത്രക്കാർ ഡ്രൈവറുടെയും കണ്ടക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി.

എന്നാൽ, അവർ പരിഹസിക്കുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യാത്രക്കാർ പറയുന്നു. മാത്രമല്ല, ജീവനക്കാർ ബസിൽ വെച്ച് സിഗരറ്റ് വലിച്ചതായും അവർ ആരോപിക്കുന്നു.ഇതിനു പിന്നാലെ, ബസിന്റെ മുൻഭാഗത്തുനിന്ന് തീ ഉയർന്നു. പരിഭ്രാന്തരായ യാത്രക്കാർ ബസ് നിർത്താൻ ആവശ്യപ്പെടുകയും ഭയന്ന് നിലവിളിക്കുകയും ചെയ്തു. എന്നാൽ, ‘നിങ്ങൾ ചത്താലും എനിക്കൊന്നുമില്ല, ഞാൻ ബസ് നിർത്താൻ പോകുന്നില്ല’ എന്ന് ഡ്രൈവർ ആക്രോശിച്ചതായി യാത്രക്കാർ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ബസ് മുൻപും നിരവധി ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അറുപതിലേറെ ഗതാഗത നിയമലംഘനക്ക് പിഴ ചുമത്തപ്പെട്ടിട്ടുണ്ട്.

ഇതിൽ ഇരുപതിലധികം കേസുകളിലായി 1.7 ലക്ഷത്തിലധികം രൂപയുടെ പിഴ കുടിശ്ശികയുണ്ട്. ഡൽഹിയിലെ മയൂർ വിഹാറിൽവെച്ച് ബസിന്റെ മുകളിൽ നിയമവിരുദ്ധമായി ചരക്കുകൾ കയറ്റിയതിന് 18,500 രൂപ പിഴ ചുമത്തിയതാണ് ഏറ്റവും ഒടുവിലത്തെ നടപടി. നോയ്ഡയിൽനിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് യമുന എക്‌സ്പ്രസ്‌വേയിലൂടെ പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ ബസിന്റെ ജനാലവഴി ചാടി രക്ഷപ്പെടാൻ പല യാത്രക്കാരും ശ്രമിച്ചിരുന്നു.

BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026