BREAKING NEWS

അൽപം കരുണ കാണിക്കണം!! ഒരു നേരത്തെ ആഹാരം കിട്ടാതെ കുട്ടികളടക്കം 29 പേർ മരിച്ചു, രണ്ട് ദശലക്ഷം ആളുകൾ പട്ടിണിയിൽ, ഗാസയിലെ ജനങ്ങൾക്കുവേണ്ടി ഇസ്രയേലിനോട് അഭ്യർഥിച്ച് ലോകാരോഗ്യ സംഘടനാ മേധാവി

· · 1 min read
Share: Copied!

ജനീവ: ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വലഞ്ഞ് ഗാസയിൽ കുട്ടികളടക്കം 29 പേർ മരണപ്പെട്ടുവെന്ന് ലോകാരോഗ്യസംഘടന. രണ്ട് ദശലക്ഷം ആളുകൾ പട്ടിണിയിലാണെന്നും റിപ്പോർട്ട്. ഗാസ മുനമ്പിലെ ഖാൻ യൂനിസിലുളള നാസർ ആശുപത്രി പോഷകാഹാരക്കുറവ് മൂലമുളള അസുഖങ്ങളുളള കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഗാസയിലെ ജനങ്ങൾ ഭക്ഷണം, വെളളം, വൈദ്യ സഹായം, ഇന്ധനം, പാർപ്പിടം എന്നിവയുടെ ക്ഷാമം അനുഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന.

അതേസമയം ഗാസയിലെ ജനങ്ങളോട് ഇസ്രായേൽ കരുണ കാണിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയേസസ് അഭ്യർത്ഥിച്ചിരുന്നു. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഒരു രാഷ്ട്രീയ പരിഹാരമുണ്ടായാൽ മാത്രമേ ഗാസയിൽ ശാശ്വത സമാധാനമുണ്ടാവുകയുളളു. യുദ്ധം ഇസ്രായേലിനെയും ബാധിക്കുന്നുണ്ട്. നിങ്ങൾക്ക് കരുണ കാണിക്കാൻ കഴിയുമോ എന്നാണ് ഞാൻ ചോദിക്കുന്നത്. അത് നിങ്ങൾക്കും പലസ്തീനികൾക്കും മനുഷ്യരാശിക്കും നല്ലതാണ്. ഗാസയിലെ ജനങ്ങൾ മരണഭീഷണിയിലാണ്’- ടെഡ്രോസ് അദാനം പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടു പ്രകാരം ഇസ്രയേൽ സഹായമെത്തിച്ചില്ലെങ്കിൽ ഗാസയിൽ അടുത്ത 48 മണിക്കൂറിനുളളിൽ 14,000 കുഞ്ഞുങ്ങൾ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭാ ഹ്യൂമാനിറ്റേറിയൻ വിഭാഗം തലവൻ ടോം ഫ്‌ളെച്ചർ പറഞ്ഞിരുന്നു. ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ഇസ്രായേൽ ഉപരോധം അവസാനിപ്പിച്ചിരുന്നു. ഇതോടെ ഗാസയിലേക്ക് ബേബി ഫുഡും ബ്രെഡുമുൾപ്പെടെയുളള ഭക്ഷണം എത്തിത്തുടങ്ങി. ഭക്ഷണത്തിന് പുറമെ മെഡിക്കൽ ഉപകരണങ്ങളും ഗാസയിലേക്ക് എത്തിച്ചുതുടങ്ങിയിട്ടുണ്ട്. 100 ട്രക്കുകൾക്കാണ് ഗാസയിൽ പ്രവേശിക്കാൻ ഇസ്രായേൽ അനുമതി നൽകിയത്. മാർച്ചിലാണ് ഗാസയ്ക്കുമേൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെയാണ് ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളും പട്ടിണിയിലായത്. ഗാസയിലെ കുട്ടികൾക്ക് പോഷകാഹാരക്കുറവ് വ്യാപകമായുണ്ടെന്നും വിവിധ സംഘടനകളുടെ റിപ്പോർട്ടുണ്ടായിരുന്നു.

‘മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ചു’, അഞ്ചുവർഷം മുൻപുള്ള വേടന്റെ റാപ്പിനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ, വേടൻ്റെ പശ്ചാത്തലം അന്വേഷിക്കണം, ജാതി അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നുവെന്നും പരാതി

BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026