BREAKING NEWS

‘മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ചു’, അഞ്ചുവർഷം മുൻപുള്ള വേടന്റെ റാപ്പിനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ, വേടൻ്റെ പശ്ചാത്തലം അന്വേഷിക്കണം, ജാതി അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നുവെന്നും പരാതി

· · 1 min read
Share: Copied!

പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് എൻഐഎയ്ക്കു നൽകിയ പരാതിയിൽ പറയുന്നത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 5 വർഷം മുമ്പുള്ള പാട്ടിലാണ് വേടനെതിരെ പരാതി നൽകിയിരിക്കുന്നത്.

വോയ്സ് ഓഫ് വോയ്സ്‍ലെസ് എന്ന വേടൻ്റെ ആദ്യകാല പാട്ടിനെതിരെയാണ് മിനി എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. രാജ്യം ഭരിക്കുന്നയാൾ കപടദേശീയവാദിയാണെന്ന് പാട്ടിൽ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. പാലക്കാട് നടന്ന വേടൻ്റെ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ന​ഗരസഭ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേടനെതിരെ എൻഐഎക്കും പരാതി നൽകിയിരിക്കുന്നത്.

അതേസമയം കേന്ദ്ര ആഭ്യന്തര വകുപ്പിനും എൻഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാർ പരാതി നൽകിയിരിക്കുന്നത്. വേടൻ്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ഇയാളെന്നും പരാതിയിൽ ആരോപിക്കുന്നു. പ്രധാനമന്ത്രിയെ കപട ദേശീയ വാദിയാണെന്ന് പറയുന്നു. മറ്റു രാജ്യങ്ങളിലാണെങ്കിൽ ഇത് സമ്മതിക്കുമോ എന്നും മിനി പരാതിയിൽ ചോദിക്കുന്നു.

ഒരു കലാകാരൻ ഇൻഫ്ലുവൻസറാണ്. ആ സമൂഹത്തെ സ്വാധീനിക്കാൻ കലാകാരന് കഴിയും. ലക്ഷക്കണക്കിന് പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ലെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു. എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരി​ഗണന നൽകുന്നുണ്ട്. ഇത്തരത്തിലും ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി പറഞ്ഞു.

ഞങ്ങൾ ആകാശച്ചുഴിയിൽപ്പെട്ട് അപകടത്തിലാ, വ്യോമാതിർത്തി താൽക്കാലികമായി ഉപയോ​ഗിച്ചോട്ടെ…പൈലറ്റ്!! “വേണ്ട” പ്രതികാരം തീർത്ത് പാക്കിസ്ഥാൻ- വീഡിയോ

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026