BREAKING NEWS

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിന് ഗ്യാസില്‍ നിന്നും തീ എടുക്കുന്നതിനിടെ വസ്ത്രത്തിലേക്ക് പടര്‍ന്നു, 26കാരിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

കോട്ടയം: കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം. ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്.

ഏപ്രിൽ 21നു രാവിലെ 11.30 നായിരുന്നു അപകടം. കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പിൽ നിന്നും കടലാസിൽ തീ കത്തിക്കുകയായിരുന്നു ജോമോൾ. ഇതിനിടെ വസ്ത്രത്തിലേയ്ക്കു തീ പടരുകയായിരുന്നു. ഇതോടെ പൊള്ളലേറ്റ ജോമോളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ, ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയത്തിൽ. ളാക്കാട്ടൂർ പ്ലാത്തറമുറിയിൽ സാലുവിന്റെയും മിനിയുടെയും മകളാണ് ജോമോൾ. മകൾ: ഇവാനിയ (ഒന്നര).

 

BREAKING NEWS
12കാരിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് പിതാവ്, 50കാരൻ അറസ്റ്റിൽ
02 Nov 2026
BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026