ഇടുക്കി: നിലവിലെ സാഹചര്യമെല്ലാം ഇടതുപക്ഷം നേരിടുമെന്ന് സിപിഐഎം നേതാവും മുൻമന്ത്രിയുമായ എം.എം മണി. ഒരു തിരഞ്ഞെടുപ്പിൽ തോറ്റത് അടിസ്ഥാനപ്പെടുത്തി ഞങ്ങളെ വിലയിരുത്തേണ്ട. അതൊക്കെ വെറും പുല്ലുപോലെ കണക്കാക്കി ഞങ്ങൾ മുണ്ടും മടക്കി കുത്തി ഇനിയും പ്രവർത്തനം ഇറങ്ങി പ്രവർത്തനം സംഘടിപ്പിക്കും. ഇതിനെയെല്ലാം ഞങ്ങൾ നേരിടുമെന്ന് കാര്യത്തിൽ യാതൊരു സംശയവും വേണ്ട; അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകളൊക്കെ അവരുടെ സ്ഥിരം ഏർപ്പാടുകളാണ്. അവർക്ക് വോട്ടു ചെയ്തവർ വിഡ്ഢികളാണ്. കാരണം തെരഞ്ഞടുപ്പിന് മുമ്പേ തന്നെ, വോട്ടുപെട്ടിക്കകത്ത് ആകുന്നതിന് മുന്നേ തന്നെ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ പിന്നെ എന്തു പറയാനാണ്. ഇനി അവന്മാർ ഉണ്ടാക്കാൻ പോകുന്നതെന്താന്നും എനിക്കറിയില്ല. എം. എം മണി പറഞ്ഞു.


















































