BREAKING NEWS

പ്രസവിച്ചുകിടക്കുന്ന ഭാര്യയ്ക്ക് സ്വൈര്യം കൊടുക്കാതെയുള്ള ഭർത്താവിന്റെ ഫോൺവിളി, അമ്മയോട് പരാതിയുമായി മകൾ… വീട്ടിൽ കയറിയാൽ വെറുതെ വിടില്ലെന്ന് അമ്മായിയമ്മയുടെ ഭീഷണി, 45 കാരിയെ വീട്ടിൽ കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

ബെലഗാവി: പ്രസവ ശേഷം ഒന്നു വിശ്രമിക്കാൻ പോലും അനുവദിക്കാതെ രാവും പകലും കുഞ്ഞിനെ വീഡിയോ കോളിൽ കാണിച്ച് നൽകാൻ നിർബന്ധിച്ച് ഭർത്താവ്. മകൾ പരാതിപ്പെട്ടതിന് പിന്നാലെ മരുമകനോട് ഫോൺ വിളിയുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ട അമ്മായിഅമ്മയെ കുത്തിക്കൊല്ലാൻ ശ്രമിച്ച മരുമകനെതിരെ കേസ്. തന്റെ കുഞ്ഞിനെ വീഡിയോ കോളിൽ കുഞ്ഞിനെ കാണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കർണാടകയിലെ ബെലഗാവിയിലുള്ള സവാടട്ടി താലൂക്കിലെ അലടകട്ടിയിലാണ് അക്രമം നടന്നത്. 26 വയസുകാരനായ അരവിന്ദ് ഗവാലിയാണ് 45കാരിയായ മഹാദേവി കരിഗറിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ മഹാദേവി ബെലഗാവിയിലെ ബിമ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അരവിന്ദിന്റെ ഭാര്യയും മഹാദേവിയുടെ മകളുമായ യുവതി പ്രസവ ശേഷം 45കാരിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ഹുബ്ബളി സ്വദേശിയായ അരവിന്ദിന് മകളെ വിവാഹം ചെയ്ത് നൽകിയത് ഒന്നര വർഷം മുൻപായിരുന്നു. രണ്ട് മാസം മുൻപാണ് യുവതിക്ക് കുഞ്ഞ് ജനിച്ചത്. പ്രസവ പരിരക്ഷകൾക്കായി യുവതിയും കുഞ്ഞും അമ്മയ്ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെ കുഞ്ഞിനെ കാണിക്കാൻ ആവശ്യപ്പെട്ട് അരവിന്ദ് നിരന്തരം വീഡിയോ കോളിൽ വിളിക്കുന്നതായി മഹാദേവിയോട് മകൾ പരാതിപ്പെട്ടിരുന്നു. മകൾക്ക് വിശ്രമിക്കാൻ പോലും സമയം ലഭിക്കുന്നില്ലെന്ന കണ്ട മഹാദേവി മരുമകനോട് ദിവസം മുഴുവൻ ഫോണിൽ വീഡിയോ കോളിൽ ഇരിക്കാൻ സാധിക്കില്ലെന്നും തനിക്ക് മറ്റ് ജോലികളുണ്ടെന്നും ഫോൺ വിളികളുടെ എണ്ണം ചുരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതിൽ പ്രകോപിതനായ യുവാവ് മഹാദേവിയെ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടിൽ കയറിയാൽ അരവിന്ദിനെ വെറുതെ വിടില്ലെന്ന് 45കാരി കർശനമായി താക്കീത് നൽകി. പിന്നാലെയാണ് യുവാവ് അലടകട്ടിയിലെ വീട്ടിലേക്ക് എത്തിയതും അമ്മായിഅമ്മയെ ആക്രമിച്ചതും. ഇന്ന് ജയിൽ, നാളെ ജാമ്യം എന്ന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമായിരുന്നു യുവാവ് 45കാരിയായ അമ്മായിഅമ്മയെ ആക്രമിച്ചത്. സംഭവത്തിൽ മുരഗോഡ് പോലീസ് സ്റ്റേഷനാണ് കേസ് എടുത്തിട്ടുള്ളത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026