BREAKING NEWS

ശ്രീധരൻ അതിവേ​ഗ റെയിൽവേയുടെ പേരിൽ ഓഫീസ് തുടങ്ങിയത് ചുമ്മാ ആളെ പറ്റിക്കാൻ ; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഇറങ്ങും മുൻപ് ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്നും എംവി ​ഗോവിന്ദൻ

· · 1 min read
Share: Copied!

കണ്ണൂർ : അതിവേ​ഗ റെയിൽവേയുടെ നടപടികൾക്കെന്ന പേരിൽ ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫിസ് തുടങ്ങിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റെയിൽവേ മന്ത്രി ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാത്തതിനാൽ ശ്രീധരന്റെ പരിപാടിക്ക് കേന്ദ്രം അംഗീകാരം നൽകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

പാർട്ടി പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ മഹത്വവത്കരിക്കാൻ കഴിയില്ലെന്നും കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഇറങ്ങും മുൻപ് ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്നും ഗോവിന്ദൻ പറഞ്ഞു.’ ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കിയതാണ്. അദ്ദേഹത്തിന് വിമർശനാത്മകമായി മറുപടി നൽകും. കുഞ്ഞിക്കൃഷ്ണന്റെ കണക്ക് നോക്കേണ്ട കാര്യമില്ല. സിപിഎമ്മിന് കണക്കുണ്ട്. എല്ലാ കണക്കും പാർട്ടിയിൽ അവതരിപ്പിച്ചതാണ്. അത് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും. പുസ്തകത്തിൽ തോന്ന്യാസം എഴുതിവച്ചാൽ കേസ് കൊടുക്കേണ്ടി വരും’.എംവി ഗോവിന്ദൻ പറഞ്ഞു.

ശബരിമലസ്വർണ്ണക്കൊള്ളക്കേസിനെ സംബന്ധിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉയർത്തി. കെ.കരുണാകരനു പോലും കാണാൻ അനുവാദം കൊടുക്കാത്ത സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവർക്ക് അനുവാദം ലഭിച്ചു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, ആന്റോ ആന്റണി ഉൾപ്പെടെയുള്ളവരാണ് ഇവർക്കൊപ്പം സോണിയാ ഗാന്ധിയെ കണ്ടത്. എന്തിനാണ് സോണിയാ ഗാന്ധിയെ കണ്ടതെന്നും ആരാണ് സൗകര്യം ചെയ്തുകൊടുത്തതെന്നും വ്യക്തമാക്കാൻ കോൺഗ്രസ് തയാറാകുന്നില്ല. തന്ത്രി പിടിക്കപ്പെട്ടതോടെ ബിജെപി, കോൺഗ്രസ് എന്നിവരുടെ നേരെയാണ് അന്വേഷണം നീങ്ങുന്നത്. എസ്ഐടി അന്വേഷണത്തെക്കുറിച്ച് ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും എം.വി. ഗോവിന്ദൻ‌ പറഞ്ഞു.

ചുമരിൽ ഒട്ടിച്ച അംബേദ്കറിന്റെ ചിത്രം വലിച്ചു കീറി, ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാതി അധിക്ഷേപവും, ആര്‍എസ്എസ് സ്കൂളില്‍ കയറി പ്രിന്‍സിപ്പലിനെ ഓടിച്ചിട്ട് അടിച്ച് വിദ്യാര്‍ത്ഥികള്‍

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026