BREAKING NEWS

പ്രതിഭകൊണ്ട് അവൻ കില്ലാടി തന്നെ, ഒരു വീഡിയോ ​ഗെയിം കളിക്കുന്ന ലാഘവത്തോടെ ലോകത്തിലെതന്നെ എണ്ണംപറഞ്ഞ ബോളർമാരെ തല്ലി അതിർത്തി കടത്തുന്ന കുഞ്ഞ് … ഈഡൻ ഗാർഡൻസിൽ വികാരനിമിഷം ഒപ്പിയെടുത്ത് ക്യാമറക്കണ്ണുകൾ, രാജസ്ഥാന്റെ തോൽവിയിൽ കണ്ണീരണിഞ്ഞ് സൂര്യവംശി, ഓടിയെത്തി ആശ്വസിപ്പിച്ച് യാഗ്നിക്- വീഡിയോ

· · 1 min read
Share: Copied!

കൊൽക്കത്ത: 15 വയസേയുള്ളു അവന്, എതിരാളികളുടെ വലിപ്പം എത്രകണ്ട് തിരിച്ചറിയാനാവുമെന്ന് പറയാനാകില്ല, സഞ്ജു പറഞ്ഞതുപോലെ ക്രിക്കറ്റ് അവനൊരു വീഡിയോ ​ഗെയിം കളിക്കുന്നപോലെയാണ്. അതിനാൽ തന്നെ തോൽവിൽ അവന്റെ കണ്ണുകൾ ഈറനണിയും, വിജയത്തിൽ അവൻ ആഹ്ലാദിക്കും…

ഇന്നലെ ഈഡൻ ഗാർഡൻസിലെ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ആദ്യ വിജയം ആഘോഷിക്കുമ്പോൾ, ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് നിറഞ്ഞതും അതുപോലൊരു കാഴ്ചയിലായിരുന്നു. രാജസ്ഥാൻ റോയൽസിന്റെ 15 വയസുകാരൻ ഓപ്പണർ വൈഭവ് സൂര്യവൻഷി തോൽവിക്ക് പിന്നാലെ മൈതാനത്ത് തകർന്നിരിക്കുന്ന ദൃശ്യങ്ങൾ ആരാധകരുടെ ഉള്ളുലച്ചു. മത്സരശേഷം ബൗണ്ടറി ലൈനിന് സമീപം ഒറ്റക്കിരുന്ന് കരയുന്ന വൈഭവിനെയാണ് ക്യാമറകൾ ഒപ്പിയെടുത്തത്.

മത്സരം രാജസ്ഥാന്റെ തോൽവിയോടെ മത്സരം അവസാനിച്ചെങ്കിലും സുര്യവംശിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 28 പന്തിൽ 46 റൺസ് നേടി ആറു ബൗണ്ടറികളും രണ്ട് സിക്‌സുകളും അടിച്ച താരം തന്റെ കഴിവ് വീണ്ടും തെളിയിച്ചു. എന്നാൽ മത്സരം കൈവിട്ടതോടെ യുവതാരത്തിന് വികാരങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ കരഞ്ഞുകൊണ്ട് മൈതാനത്തിരുന്നു. ഇതിനിടെ, കെകെആർ പരിശീലകസംഘത്തിലെ ദിശാന്ത് യാഗ്നിക് മുന്നോട്ട് വന്ന് സുര്യവംശിയെ ആശ്വസിപ്പിച്ചത് ശ്രദ്ധേയമായി. വലിയ പ്രകടനങ്ങളോ പ്രചാരണങ്ങളോ ഇല്ലാതെ, ഒരു കൈതാങ്ങും ചില ആശ്വാസവാക്കുകളും… അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ നിമിഷം ക്രിക്കറ്റിന്റെ മാനുഷിക മുഖം വീണ്ടും തെളിയിച്ചു.

കഴിഞ്ഞ സീസണിൽ രാജസ്ഥാനിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ഇരുവരും ഇപ്പോൾ വ്യത്യസ്ത ടീമുകളിലാണെങ്കിലും ബന്ധം തുടരുന്നതിന്റെ ഉദാഹരണമായിരുന്നു ഇത്. ഐപിഎൽ ഈ സീസണിൽ സൂര്യവംശി ഇതുവരെ ആറു മത്സരങ്ങളിൽ നിന്ന് 246 റൺസ് നേടിയിട്ടുണ്ട്. ഓറഞ്ച് ക്യാപ് പട്ടികയിൽ മുന്നിലുള്ള താരങ്ങളിൽ ഒരാളായ യുവതാരം ഭാവിയിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026