BREAKING NEWS

വിമാന ദുരന്തത്തിൽ 120 മരണം, മരണപ്പെട്ടവരിൽ രണ്ട് മലയാളികളുമെന്ന് സൂചന, മരിച്ചവരിൽ ഒരാൾ പത്തനംതിട്ട സ്വദേശിനി, ഇടിച്ച് വീഴുന്നതിനു നിമിഷങ്ങൾക്ക് മുൻപ് മെയ്ഡേ ദുരന്ത സന്ദേശം

· · 1 min read
Share: Copied!

അഹമ്മദാബാദ്∙ രാജ്യത്തെ നടുക്കിയ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 120 പേർ മരിച്ചതായി റിപ്പോർട്ട്. അതേസമയ അപകടത്തിൽപ്പെട്ട വിമാനത്തിൽ രണ്ടു മലയാളികളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മലയാളികളിൽ ഒരാൾ പത്തനംതിട്ട സ്വദേശിനിയാണെന്നാണ് പ്രാഥമിക വിവരം. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 61 പേർ വിദേശികളാണ്.

‍അതേസമയം പറന്നുയർന്ന് അൽപ്പസമയത്തിനുശേഷവും മേഘാനിനഗറിൽ ഇടിച്ചുവീഴുന്നതിന് മിനിറ്റുകൾക്ക് മുമ്പും വിമാനം “മെയ്ഡേ” ദുരന്ത സന്ദേശം നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. അതിനുശേഷം വിമാനത്തിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. കൂടാതെ വിമാന ഗതാഗതം തത്സമയം നിരീക്ഷിക്കുന്ന ഫ്ലൈറ്റ്റാഡാർ 24, പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിൽ നിന്ന് അവസാന സിഗ്നൽ ലഭിച്ചതായും അറിയിച്ചു. ലണ്ടനിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്.

പിൻഭാ​ഗം ഇടിച്ചുനിന്നത് ജനവാസ കേന്ദ്രത്തിലെ അഞ്ചുനില കെട്ടിടത്തിനു മുകളിൽ, വിമാനഭാ​ഗങ്ങൾ പലയിടത്തായി ചിതറിത്തെറിച്ചു, അപകടത്തിൽപ്പെട്ടവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, വിമാനത്തിലുണ്ടായിരുന്നവരിൽ 169 പേർ ഇന്ത്യക്കാർ

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026